Kedar yoga: വർഷങ്ങൾക്ക് ശേഷം കേദാര രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും പുരോഗതിയും ഒപ്പം ആഗ്രഹ സാഫല്യവും!

Auspicious Yoga: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ സമയാസമയത്ത് രാശി മാറ്റുകയും അതിലൂടെ ശുഭ-അശുഭ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇവയുടെ സ്വാധീനം മനുഷ്യജീവിതത്തിലും ലോകത്തിലും കാണാൻ സാധിക്കും.

Written by - Ajitha Kumari | Last Updated : Feb 16, 2024, 08:04 PM IST
  • 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേദാര രാജയോഗം രൂപപ്പെട്ടിരിക്കുന്നത്
  • ഈ സമയത്ത് 7 ഗ്രഹങ്ങള്‍ നാല് രാശികളിലായി നിലകൊള്ളുന്നു
  • ഈ യോഗങ്ങളുടെ ഫലം ചിലര്‍ക്ക് ശുഭകരവും ചിലര്‍ക്ക് അശുഭകരവുമായിരിക്കും
Kedar yoga: വർഷങ്ങൾക്ക് ശേഷം കേദാര രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും പുരോഗതിയും ഒപ്പം ആഗ്രഹ സാഫല്യവും!

Kedar Yoga: ജ്യോതിഷപ്രകാരം 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേദാര രാജയോഗം രൂപപ്പെട്ടിരിക്കുന്നത്.  ഈ സമയത്ത് 7 ഗ്രഹങ്ങള്‍ നാല് രാശികളിലായി നിലകൊള്ളുന്നു. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലേയും ആളുകളില്‍ കാണപ്പെടുമെങ്കിലും പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുള്ള 3 രാശികളുണ്ട്.  അത് ഏതൊക്കെ അറിയാം...

Also Read: സൂര്യ-ബുധ സംയോഗം സൃഷ്ടിക്കും ബുധാദിത്യ യോഗം; ഈ രാശിക്കാർ ശരിക്കും പൊളിക്കും

 

മേടം (Aries): കേദാര രാജയോഗം മേടം രാശിക്കാർക്ക് വളരെയധികം പ്രയോജനകരമായിരിക്കും. മേട രാശിയുടെ ഭാഗ്യസ്ഥാനത്ത് ചൊവ്വ, ശുക്രന്‍, ബുധന്‍ എന്നിവ സ്ഥിതി ചെയ്യുന്നു. കൂടാതെ സൂര്യൻ പത്താം ഭാവത്തിലും ശനി വരുമാനത്തിന്റെ സ്ഥാനത്തുമാണ്.  അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും.  പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും അതിലൂടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലമാകും. നിക്ഷേപത്തില്‍ നിന്ന് ലാഭമുണ്ടാകാന്‍ സാധ്യത

മിഥുനം (Gemini): മിഥുന രാശിക്കാര്‍ക്ക് കേദാര രാജയോഗം അനുകൂലമായിരിക്കും. നിങ്ങളുടെ ജാതകത്തിന്റെ എട്ടാം ഭാവത്തിൽ  സൂര്യന്‍ സഞ്ചരിക്കുമ്പോള്‍ ശനി പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുന്നു. അതിനാല്‍ ഈ സമയത്ത് ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സില്‍ നല്ല പുരോഗതി കൈവരിക്കാൻ കഴിയും. 

അവിവാഹിതര്‍ക്ക് ഈ സമയത്ത് വിവാഹാലോചനകള്‍ വന്നേക്കാം. പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവാഹം നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. മത്സര പരീക്ഷയിൽ വിജയം നേടാനാകും. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും. ജോലിയിലും വിജയം കൈവരിക്കും. 

Also Read: മുൻ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു, ആരോപണവുമായി നടൻ നിതീഷ് ഭരദ്വാജ്

 

തുലാം (Libra):  കേദാര രാജയോഗം തുലാം രാശിക്കാർക്ക് പ്രയോജനകരമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. നിങ്ങള്‍ ഫിലിം ലൈനിലോ സ്‌പോര്‍ട്‌സുമായോ ബന്ധപ്പെട്ടവരാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് മികച്ച വിജയം നേടാനാകും. രാഷ്ട്രീയവുമായി ബന്ധമുള്ളവര്‍ക്ക് ചില സ്ഥാനമാനങ്ങള്‍ ലഭിച്ചേക്കും. 

ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകും.  സമ്പാദ്യം വര്‍ധിക്കും. കുടുംബത്തില്‍ ഒരു വിവാഹത്തിന് അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മത്സരങ്ങളില്‍ വിജയം കൈവരിക്കാനാകും. തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News