Aja Ekadashi 2022: പാപ മോചനത്തിനും പുണ്യ ഫലങ്ങൾക്കുമായി ഈ വ്രതം അനുഷ്ടിക്കൂ..

Aja Ekadashi 2022:  ഒരു വര്‍ഷത്തില്‍ മൊത്തം 24 ഏകാദശികളാണ് വരുന്നത്.  എന്നാല്‍ അധിക മാസങ്ങളില്‍ ചിലപ്പോൾ ഈ സംഖ്യ 26 ആകാറുണ്ട്‌. 

Written by - Ajitha Kumari | Last Updated : Aug 22, 2022, 10:53 PM IST
  • എല്ലാ വ്രതങ്ങളിലും വച്ച് ഏറ്റവും ഉത്തമമായ വ്രതമാണ് ഏകാദശി വ്രതം
  • ഭദ്ര മാസത്തില്‍ വരുന്ന ഏകാദശിയെയാണ് അജ ഏകാദശി
  • അജ ഏകാദശി ദിനത്തില്‍ ശ്രീഹരി നാമം ജപിച്ചാല്‍ ദുഷ്ടശക്തികളെ ജയിക്കാന്‍ സാധിക്കും
Aja Ekadashi 2022: പാപ മോചനത്തിനും പുണ്യ ഫലങ്ങൾക്കുമായി ഈ വ്രതം അനുഷ്ടിക്കൂ..

Aja Ekadashi 2022: എല്ലാ വ്രതങ്ങളിലും വച്ച് ഏറ്റവും ഉത്തമമായ വ്രതമാണ് ഏകാദശി വ്രതം. ഭദ്ര മാസത്തില്‍ വരുന്ന ഏകാദശിയെയാണ് അജ ഏകാദശി എന്ന് പറയുന്നത്. അജ ഏകാദശി നാളില്‍ പൂജയും വ്രതാനുഷ്ഠാനവും നടത്തുന്നത് മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുമെന്നും എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നുമാണ് വിശ്വാസം.  അജ ഏകാദശി ദിനത്തില്‍ ശ്രീഹരി നാമം ജപിച്ചാല്‍ ദുഷ്ടശക്തികളെ ജയിക്കാന്‍ സാധിക്കുമെന്നും ഈ വ്രതാനുഷ്ഠാനത്തിന്റെ ഫലത്തില്‍ കര്‍മ്മഫലങ്ങളില്‍ നിന്നും ജനനമരണങ്ങളുടെ ചക്രത്തില്‍ നിന്നും മോചനം ലഭിക്കുന്നുവെന്നും വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ അജ ഏകാദശി വ്രതം എപ്പോഴാണ് ആചരിക്കുന്നതെന്നും എന്തൊക്കെയാണ്‌ അതിന്റെ ആരാധനാ രീതിയെന്നും നമുക്കറിയാം.

Also Read: ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിച്ചു, സൂര്യൻ-ശനി-ബുധൻ നൽകും വമ്പൻ വിജയം! 

ആഗസ്റ്റ് 23 ആയ നാളെയാണ് അജ ഏകാദശി വ്രതം ആചരിക്കുന്നത്. അജ ഏകാദശി വ്രതം മുറിക്കുന്ന സമയം രാവിലെ 5.55 മുതല്‍ 8.30 വരെയാണ്.  ഒരു വര്‍ഷത്തില്‍ മൊത്തം 24 ഏകാദശികളാണ് വരുന്നത്.  എന്നാല്‍ അധിക മാസങ്ങളില്‍ ചിലപ്പോൾ ഈ സംഖ്യ 26 ആകാറുണ്ട്‌.  അജ ഏകാദശിയുടെ മംഗള സമയം എപ്പോഴാണെന്ന് അറിയാം.  അജ ഏകാദശി ആഗസ്റ്റ് 22 പുലര്‍ച്ചെ 03:35 ന് ഏകാദശി ആരംഭിക്കും അവസാനിക്കുന്നത്  ആഗസ്റ്റ് 23 രാവിലെ 06:06 നാണ്.  പാരണ സമയം ആഗസ്റ്റ് 24 ന് 05:55 AM മുതല്‍ 08:30 AM വരെ. 

Also Read: 'മണവാളൻ വസീം' ഒറിജിനൽ! വിവാഹ ശേഷം വരനോട് കളിച്ചാൽ ഇങ്ങനിരിക്കും..! വീഡിയോ വൈറൽ 

 

അജ ഏകാദശി വ്രതം എടുക്കുന്നതിലൂടെ എല്ലാ പാപങ്ങളില്‍ നിന്നും ഭക്തര്‍ക്ക് മോചനം ലഭിക്കുകയും ഒപ്പം പുണ്യം ലഭിക്കുകയും ചെയ്യുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ അശ്വമേധയാഗത്തിന് സമാനമായ ഫലം ലഭിക്കുമെന്നും ഈ ദിനം മഹാവിഷ്ണുവിനൊപ്പം ലക്ഷ്മീദേവിയുടെ കൃപയും ലഭിക്കുമെന്നും വിശ്വാസമുണ്ട്.    ഏകാദശി വ്രതം മൂന്ന് ദിവസത്തെ വ്രതമാണ്. വ്രതാനുഷ്ഠാനത്തിന് ഒരു ദിവസം മുമ്പ് ഉച്ചഭക്ഷണവും വൈകുന്നേരത്തെ ഭക്ഷണവും കഴിക്കരുത്. അടുത്ത ദിവസം സൂര്യോദയത്തിന് ശേഷം മാത്രമേ വ്രതം അവസാനിപ്പിക്കുകയുള്ളൂ. ഏകാദശി വ്രതത്തില്‍ ധാന്യങ്ങൾ കഴിക്കാന്‍ പാടില്ല. ഒരു കാരണവശാലും ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ ഏകാദശി നാളില്‍ ചോറ് കഴിക്കരുത്, കള്ളം പറയരുത്, പരദൂഷണം ഒഴിവാക്കുക. ഏകാദശി ദിനത്തില്‍ വിഷ്ണുസഹസ്രനാമ പാരായണം ചെയ്യുന്ന വ്യക്തിക്ക് മഹാവിഷ്ണുവിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News