Plants for Office: ഈ ചെടികള്‍ ഓഫീസില്‍ വയ്ക്കാം, ശുദ്ധവായുവും ഒപ്പം ഉന്മേഷവും

ജോലി ശരിയായി ചെയ്യുന്നതിന് ഓഫീസില്‍ പോസിറ്റീവ് അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.   ഓഫീസില്‍ പോസിറ്റീവ് അന്തരീക്ഷം  സൃഷ്‌ടിക്കുന്നതിലൂടെ, സമ്മർദ്ദം കുറയാം

Written by - Zee Malayalam News Desk | Last Updated : Sep 6, 2023, 07:30 PM IST
  • ഇൻഡോർ പ്ലാന്‍റ് വായു ശുദ്ധീകരിക്കാനും നിങ്ങളുടെ വർക്ക്‌ സ്‌പേസ് അലങ്കാരത്തിനും സഹായിയ്ക്കുന്നു. എന്നാല്‍, എല്ലാ ചെടികളും ഓഫീസിന് അനുയോജ്യമല്ല.
Plants for Office: ഈ ചെടികള്‍ ഓഫീസില്‍ വയ്ക്കാം, ശുദ്ധവായുവും ഒപ്പം ഉന്മേഷവും

 Plants for Office: ദിവസത്തില്‍ കൂടുതല്‍ സമയവുംനാം ചിലവഴിയ്ക്കുന്നത് ഓഫീസിലാണ്. അതിനാല്‍തന്നെ  ഓഫീസിലെ അന്തരീക്ഷം ഏറ്റവും മികച്ചതായിരിക്കണം, അല്ലെങ്കില്‍ ഇത് നമ്മുടെ ജോലിയേയും ആരോഗ്യത്തേയും ബാധിക്കും. 

ജോലി ശരിയായി ചെയ്യുന്നതിന് ഓഫീസില്‍ പോസിറ്റീവ് അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. 
 ഓഫീസില്‍ പോസിറ്റീവ് അന്തരീക്ഷം  സൃഷ്‌ടിക്കുന്നതിലൂടെ, സമ്മർദ്ദം കുറയാം,  കൂടാതെ, ഇത് ദിവസം മുഴുവൻ ഉന്മേഷവും പ്രചോദനവും വര്‍ദ്ധിച്ച ഉൽപ്പാദനക്ഷമതയും നിലനിർത്താൻ നിങ്ങളെ സഹായിക്കും.

Also Read:  Jupiter Transit: ലക്ഷ്മി ദേവി ഈ 3 രാശിക്കാരെ സമ്പന്നരാക്കും, 2024 വരെ എന്നും സുഖ സമൃദ്ധി!!
 

ഒരു നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതിലേക്കുള്ള ആദ്യ പടി നിങ്ങളുടെ ഓഫീസ് ഡെസ്ക് അലങ്കരിക്കുക എന്നതാണ്. ഇത് ഒരു ഇൻഡോർ പ്ലാന്‍റ് സ്ഥാപിച്ച് കൂടുതല്‍ സജീവമാക്കാം. ഇൻഡോർ ചെടികള്‍ മനോഹരമായി കാണപ്പെടുക മാത്രമല്ല, മനസിന്‌ ഉന്മേഷവും നല്‍കും.  നിങ്ങളെ സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹിയ്ക്കുകയും  നെഗറ്റീവ് എനർജിയിൽ നിന്ന് അകറ്റുകയും ചെയ്യും.

ഇൻഡോർ പ്ലാന്‍റ്  വായു ശുദ്ധീകരിക്കാനും നിങ്ങളുടെ വർക്ക്‌ സ്‌പേസ് അലങ്കാരത്തിനും സഹായിയ്ക്കുന്നു. എന്നാല്‍, എല്ലാ ചെടികളും ഓഫീസിന്  അനുയോജ്യമല്ല. നിങ്ങളുടെ  ഓഫീസ് ഡെസ്കിൽ ഏതുതരം ചെടിയാണ് സ്ഥാപിക്കേണ്ടത് എന്നറിയാം...

മണി പ്ലാന്‍റ്  (Money Plant): ഈ പ്ലാന്‍റ്  നിങ്ങളുടെ ഓഫീസ് ഡെസ്‌കിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരികയും ചെയ്യും.  പരമാവധി ഫലങ്ങള്‍ ലഭിക്കുന്നതിന്  മണി പ്ലാന്‍റ് വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിൽ സ്ഥാപിക്കാൻ ശ്രദ്ധിക്കുക. 

സ്നേക്ക്  പ്ലാന്‍റ്  (Snake Plant): സ്നേക്ക്  പ്ലാന്‍റ്  പോസിറ്റീവ് എനർജിയുടെ കലവറയാണ്.  ഈ ചെടിയ്ക്ക്‌ മുറിയിലെ വായു ശുദ്ധീകരിക്കാനും വിഷവസ്തുക്കളെ നീക്കം ചെയ്യാനും കഴിയും. ഇത് മുറിയിൽ ഓക്സിജന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ശുദ്ധവായു നിങ്ങള്‍ക്ക് ഉന്മേഷം നല്‍കുന്നു, സമ്മര്‍ദ്ദം കുറയ്ക്കുന്നു, മുറിയിൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.  

മുള ചെടി (Bamboo Plant): മുറിയിലെ നെഗറ്റിവിറ്റി അകറ്റാൻ ഈ ചെടി സഹായിക്കുന്നു. ഈ ചെടി പോസിറ്റിവിറ്റിയും ഭാഗ്യവും നൽകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

    
 

 

Trending News