തൃശൂർ : ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറയിൽ പ്രസവിച്ചു. വയറ് വേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതി പരിശോധനയ്ക്ക് സാമ്പിളികൾ ശേഖരിക്കാൻ ശുചിമുറയിൽ എത്തിയപ്പോഴാണ് പ്രസവം നടന്നത്. അതേസമയം ഗർഭിണിയായിരുന്നു എന്ന് പ്രസവിച്ച യുവതിക്കോ യുവതിയുടെ കുടുംബത്തിനോ അറിയില്ലായിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
യുവതിയും ഭർത്താവും ചേർന്നായിരുന്നു വയറു വേദനയ്ക്ക് ചികിത്സ തേടി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിയത്. 29കാരിയെ യുവതി ഡോക്ടർ ലാബ് പരിശോധനയ്ക്ക് നിർദേശിക്കുകയായിരുന്നു. ഇതിനായി സാമ്പിളുകൾ ശേഖരിക്കാൻ ശുചിമുറിയിൽ പോയപ്പോഴാണ് യുവതി പ്രസവിക്കുന്നത്. ഡോക്ടറെ കാണാനായി ഭര്‍ത്താവുമൊത്ത് ആശുപത്രിയില്‍ എത്തിയ യുവതിക്ക് തനിക്ക് ഗര്‍ഭമുള്ള കാര്യം അറിയില്ലെന്നാണ് യുവതിയും കുടുംബവും പറയുന്നത്. വിവാഹം കഴിഞ്ഞു എട്ട് വര്‍ഷമായ ദമ്പതികൾക്ക് കുട്ടികള്‍ ഇല്ല.
ALSO READ : Fever: പനിച്ച് വിറച്ച് കേരളം; കോവിഡ് കാലത്തിന് സമാനമായ പ്രതിരോധം വേണമെന്ന് വീണാ ജോർജ്
പ്രസവ വിവരമറിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും അമ്മയ്ക്കും കുഞ്ഞിനും വേണ്ട അടിയന്തിര പരിചരണങ്ങള്‍ നല്‍കി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 2.90 കിലോ ഭാരമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെയാണ് യുവതി പ്രസവിച്ചത്.
അണുബാധയോ മറ്റോ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചെങ്കിലും താലൂക്ക് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങിയ ചാവക്കാട് സ്വദേശികളായ ദമ്പതികള്‍ മേഖലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഗര്‍ഭിണിയാണെന്ന വിവരം പ്രസവിച്ച യുവതിക്കോ കുടുംബത്തിനോ ഇത് വരെയും അറിവുണ്ടായിരുന്നില്ല എന്നാണ് ഇവര്‍ ആശുപത്രിയിലും അറിയിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...