Gold Rate : സ്വർണവില വീണ്ടും 44,000ത്തിലേക്കോ? ഇന്നും വില കൂടി

Kerala Gold Rate : ജൂൺ 20ന് ശേഷം സംസ്ഥാനത്തെ സ്വർണവില 44,000ത്തിന് മുകളിലേക്ക് പോയിട്ടില്ല

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 01:48 PM IST
  • ഗ്രാമിന് 20 രൂപയാണ് സ്വർണവില വർധിച്ചത്
  • പവന് ഉയർന്നത് 160 രൂപ
  • ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
  • വെള്ളി വില കുറഞ്ഞു
Gold Rate : സ്വർണവില വീണ്ടും 44,000ത്തിലേക്കോ? ഇന്നും വില കൂടി

Kerala Gold Price Today : സ്വർണവിലയിലെ ചാഞ്ചാട്ടത്തിൽ വാങ്ങാൻ പോകുന്നവർക്ക് നെഞ്ചിടിപ്പ്. ചെറിയ തോതിൽ വില കുറഞ്ഞ് ആശ്വാസം ലഭിക്കുന്ന അതിന്റെ ഇരിട്ടി വർധിച്ച് നെഞ്ചിടിപ്പേറ്റുകയാണ് സംസ്ഥാനത്തെ സ്വർണവില. ചാഞ്ചാട്ടത്തിന് പിന്നാവെ സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. ഈ മാസം പൊന്നിന്റെ വില 44,000ത്തിലേക്ക് വീണ്ടുമെത്തിയേക്കും. ഇന്ന് ജൂലൈ 12 ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് ഉയർന്നത് 160 രൂപ. 5,465 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന് 43,720 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില കുറഞ്ഞു. ഗ്രാമിന് പത്ത് പൈസാണ് വെള്ളി വില ഇടിഞ്ഞത്. കഴിഞ്ഞ ദിവസം ഗ്രാമിന് 30 പൈസ വർധിച്ചിരുന്നു.

ALSO READ : Gold Price Today : ഇന്നലെ കുത്തനെ വർധന ഇന്ന് ശാന്തം; ഇന്നത്തെ സ്വർണവില പരിശോധിക്കാം

ജൂലൈ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ജൂലൈ 1 - 43,320

ജൂലൈ 2 - 43,320

ജൂലൈ 3- 43,240

ജൂലൈ 4 -43,320

ജൂലൈ 5 - 43,320

ജൂലൈ 6 - 43,400

ജൂലൈ 7 - 43,320

ജൂലൈ 8 - 43,640

ജൂലൈ 9- 43,640

ജൂലൈ 10 - 43,560

ജൂലൈ 11 - 43,560

ജൂലൈ 12 - 43,720

ജൂലൈ മാസത്തിലും സ്വർണവില വർധിച്ചും കുറഞ്ഞും നിൽക്കുന്ന സ്ഥിതിയാണ് ആദ്യ ആഴ്ച പിന്നിടുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. സ്വർണത്തിന് 20 രൂപ വർധിച്ചുകൊണ്ടാണ് ജൂലൈ മാസത്തിലെ സ്വർണവ്യാപാരം ആരംഭിച്ചത്. തുടർന്ന് രണ്ടാം തീയതി മാറ്റമില്ലാതെ വ്യാപാരം തുടരുകയായിരുന്നു. ശേഷം മൂന്നാം തീയതി ആശ്വാസമായി സ്വർണവില ഗ്രാമിന് പത്ത് രൂപ കുറഞ്ഞു. എന്നാൽ അതേ പത്ത് രൂപ നാലാം തീയതി വർധിക്കുകയും ചെയ്തു. അഞ്ചാം തീയതി സ്വർണവിലയിൽ മാറ്റമില്ലായിരുന്നെങ്കിലും ജൂലൈ ആറിന് സ്വർണത്തിന്റെ പവന് 80 രൂപ കൂടി.

ആ കൂടിയത് തൊട്ടടുത്ത ദിവസം ഇടിഞ്ഞെങ്കിലും ജൂലൈ എട്ടിന് സ്വർണവില കുത്തനെ വർധിക്കുകയായിരുന്നു. പവന് 320 രൂപയാണ് വർധിച്ചത്. തുടർന്ന് പത്താം തീയതി പവന് 80 രൂപ കുറഞ്ഞു. ഇന്നലെ ജൂലൈ 11ന് വിലയിൽ മാറ്റമില്ലാതെയാണ് സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില 120 കൂടുകയും ചെയ്തു. ജൂലൈ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സ്വർണ്ണ നിരക്കാണ് ഇന്നത്തേത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News