Lightning: കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് മിന്നലേറ്റു; അമ്മയും കുഞ്ഞും ബോധരഹിതരായി, പുറവും മുടിയും കരിഞ്ഞു, കേൾവിക്കും തകരാർ

Lightning In Thrissur: കൽപറമ്പ് പൂമംഗലം വെങ്ങാട്ടുമ്പിള്ളി ശിവക്ഷേത്രത്തിനടുത്ത് പൂണത്ത് സുബീഷിന്റെ ഭാര്യ ഐശ്വര്യക്കാണ് മിന്നലേറ്റത്.

Written by - Zee Malayalam News Desk | Last Updated : Oct 25, 2023, 09:21 AM IST
  • ഇടിവെട്ടേറ്റ സമയത്ത് ഐശ്വര്യയും കൈയിലിരുന്ന കുഞ്ഞും ബോധരഹിതരായി
  • പരിശോധനയിൽ ഐശ്വര്യയുടെ വലതുചെവിയുടെ കേൾവിക്കും തകരാറുണ്ടായതായി കണ്ടെത്തി
  • കുഞ്ഞിന് പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു
Lightning: കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് മിന്നലേറ്റു; അമ്മയും കുഞ്ഞും ബോധരഹിതരായി, പുറവും മുടിയും കരിഞ്ഞു, കേൾവിക്കും തകരാർ

തൃശൂർ: കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് ഇടിമിന്നലേറ്റു. കൽപറമ്പ് പൂമംഗലം വെങ്ങാട്ടുമ്പിള്ളി ശിവക്ഷേത്രത്തിനടുത്ത് പൂണത്ത് സുബീഷിന്റെ ഭാര്യ ഐശ്വര്യക്കാണ് മിന്നലേറ്റത്. 33കാരിയായ ഐശ്വര്യയ്ക്ക് കുഞ്ഞിനെ മുലയൂട്ടുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. കട്ടിലിൽ ഇരുന്ന് ചുമരിൽ ചാരി ആറുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. ഈ സമയത്താണ് മിന്നലേറ്റത്.

ഇടിവെട്ടേറ്റ് ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റു. മുടി കരിഞ്ഞു. ഇടിവെട്ടേറ്റ സമയത്ത് ഐശ്വര്യയും കൈയിലിരുന്ന കുഞ്ഞും ബോധരഹിതരായി. പരിശോധനയിൽ ഐശ്വര്യയുടെ വലതുചെവിയുടെ കേൾവിക്കും തകരാറുണ്ടായതായി കണ്ടെത്തി. കുഞ്ഞിന് പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.

ALSO READ: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യത; ഹമൂണ്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊട്ടേക്കും

കിടപ്പു മുറിയിൽ കട്ടിലിൽ ചുമരിൽ ചാരിയിരുന്ന് കുട്ടിയെ മുലയൂട്ടുകയായിരുന്നു ഐശ്വര്യ. പെട്ടെന്നാണ് ശക്തമായ മിന്നൽ ഉണ്ടായത്. വീടിനുള്ളിലെയും പുറത്തെയും സ്വിച്ച് ബോർഡുകളും ബൾബുകളും പൊട്ടിത്തെറിച്ചു. ഇതിനിടെ ഐശ്വര്യയും കുട്ടിയും ബോധരഹിതരായി കട്ടിലിലേക്ക് വീഴുകയായിരുന്നുവെന്ന് സുബീഷ് പറഞ്ഞു.

സംഭവമറിഞ്ഞ് വീട്ടിലെത്തിയ സുബീഷ് സുഹൃത്തിന്റെ ഓട്ടോ വിളിച്ച് ഐശ്വര്യയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയിൽ യുവതിയുടെ വലതുചെവിയുടെ കേൾവിക്ക് തകരാർ സംഭവിച്ചതായും കണ്ടെത്തി. ഇതേസമയം വീട്ടിൽ ഐശ്വര്യയുടെ മൂത്ത രണ്ട് കുട്ടികളും മാതാപിതാക്കളും ഉണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റിട്ടില്ല. ഇടിമിന്നലിൽ ഇവരുടെ വീടിന് സമീപത്തെ വീടുകളിലും ബൾബുകളും സ്വിച്ച് ബോർഡുകളും പൊട്ടിത്തെറിച്ച് നാശം സംഭവിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News