Murder Case: തൃശൂർ വടക്കേക്കാട് ദമ്പതികളുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു; കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയെന്ന് മൊഴി

Vadakkekad Murder Case: ഇരട്ട കൊലപാതകത്തിന് ശേഷം വീട് പൂട്ടി കടന്നു കളഞ്ഞ അക്മലിനെ ഇന്നലെ തന്നെ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 10:51 AM IST
  • മുത്തച്ഛനെയും മുത്തശ്ശിയെയും കഴുത്തറുത്ത് കൊന്നുവെന്നാണ് ചെറുമകന്റെ മൊഴി
  • കൊല്ലപ്പെട്ട ജമീലയുടെ തല അറുത്തെടുത്ത് കോണിപ്പടിയിൽ വച്ച നിലയിലായിരുന്നു
  • ദമ്പതികൾ ഉറങ്ങി കിടക്കുമ്പോഴാണ് കൊല നടത്തിയത്
Murder Case: തൃശൂർ വടക്കേക്കാട് ദമ്പതികളുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു; കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയെന്ന് മൊഴി

തൃശൂർ: വടക്കേക്കാട് കൊലപാതകത്തിൽ പ്രതി അക്മൽ കുറ്റം സമ്മതിച്ചു. കഴുത്ത് മുറിച്ചാണ്  കൊലപാതകം നടത്തിയതെന്ന് ഇയാൾ പോലീസിനോട് വിവരിച്ചു. അതേസമയം പല മൊഴികളിലും അവ്യക്തത നിലനിൽക്കുന്നതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ഇരട്ട കൊലപാതകത്തിന് ശേഷം വീട് പൂട്ടി കടന്നു കളഞ്ഞ അക്മലിനെ ഇന്നലെ തന്നെ പോലീസ് പിടികൂടിയിരുന്നു.

തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്. കൊലപാതകം നടത്തിയ രീതിയും ഇയാൾ വിശദീകരിച്ചു. മുത്തച്ഛനെയും മുത്തശ്ശിയെയും കഴുത്തറുത്ത് കൊന്നുവെന്നാണ് ചെറുമകന്റെ മൊഴി. കൊല്ലപ്പെട്ട ജമീലയുടെ തല അറുത്തെടുത്ത് കോണിപ്പടിയിൽ വച്ച നിലയിലായിരുന്നു. ദമ്പതികൾ ഉറങ്ങി കിടക്കുമ്പോഴാണ് കൊല നടത്തിയത്.

ALSO READ: Crime News: തൃശൂരിൽ വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്നു; ചെറുമകൻ പിടിയിൽ

ലഹരി ഉപയോഗത്തിനുള്ള പണം ആവശ്യപ്പെട്ട് അക്മൽ ജമീലയെയും അബ്ദുളളയെയും ഉപദ്രവിക്കാറുണ്ടായിരുന്നു. ജമീലയുടേതെന്ന് സംശയിക്കുന്ന ആഭരണങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി വസ്തുക്കൾക്ക് അടിമയായ അക്മലിനെ കഴിഞ്ഞ ഒന്നര വർഷത്തോളം തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ താമസിപ്പിച്ച് ചികിത്സക്ക് വിധേയനാക്കിയിരുന്നു.

എന്നാൽ മടങ്ങിയെത്തിയ ശേഷം വീണ്ടും ലഹരി ഉപയോ​ഗം തുടങ്ങി. ലഹരി വാങ്ങുന്നതിന് പണം കണ്ടെത്താൻ നടത്തിയ കൊലപാതകമാണെന്നാണ് പോലീസിന്റെ ​നി​ഗമനം. കൊലപാതകം നടന്ന സമയം അടക്കം അക്മൽ നൽകുന്ന പല മൊഴികളിലും വൈരുധ്യമുണ്ട്. ഈ സാഹചര്യത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News