Lok Sabha election 2024: ‘ശോഭന നല്ല സുഹൃത്ത്, തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് പറഞ്ഞു’; ബിജെപിക്ക് നിരാശയെന്ന് ശശി തരൂർ

Shashi Tharoor: നടി ശോഭന എന്റെ നല്ല സുഹൃത്താണെന്നും അവർ തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന കാര്യം ഫോണിൽ അറിയിച്ചിരുന്നുവെന്നും ശശി തരൂർ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 28, 2024, 06:14 PM IST
  • തിരുവനന്തപുരത്തെ സ്ഥാനാർഥികളെ വിലകുറച്ചു കാണുന്നില്ലെന്നും ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ലെന്നും ശശി തരൂർ പറഞ്ഞു
  • രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ലെന്നും അങ്ങനെയെങ്കിൽ കോൺഗ്രസിനെതിരെ സിപിഐ മത്സരിക്കരുതെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു
Lok Sabha election 2024: ‘ശോഭന നല്ല സുഹൃത്ത്, തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് പറഞ്ഞു’; ബിജെപിക്ക് നിരാശയെന്ന് ശശി തരൂർ

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് ബിജെപി സ്ഥാനാർഥിയായി നടി ശോഭന മത്സരിക്കില്ലെന്ന് ശശി തരൂർ എംപി. തിരുവനന്തപുരത്ത് ബിജെപിക്ക് ഒട്ടേറെ പേരുകൾ ഉയരുന്നത് ബിജെപിയുടെ നിരാശയിൽ നിന്നാണ്. ഗുരുവായൂരിൽ ദർശനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

നടി ശോഭന എന്റെ നല്ല സുഹൃത്താണെന്നും അവർ തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന കാര്യം ഫോണിൽ അറിയിച്ചിരുന്നുവെന്നും ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് പലപ്പോഴായി പല പേരുകളാണ് ബിജെപി പറയുന്നത്.

ALSO READ: സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്ന് എംവി ​ഗോവിന്ദൻ

അവരുടെ നിരാശയെ തുടർന്നാണ് തിരുവനന്തപുരം മണ്ഡലത്തിൽ പല പേരുകൾ പറയുന്നത്. ബിജെപിയുടെ ഇത്തരത്തിലുള്ള പ്രചാരണം ഭയം മൂലമാണ്. ആരൊക്കെ വരുമെന്നറിയാൻ കാത്തിരിക്കുകയാണെന്നും ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്തെ സ്ഥാനാർഥികളെ വിലകുറച്ചു കാണുന്നില്ലെന്നും ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ലെന്നും ശശി തരൂർ പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ലെന്നും അങ്ങനെയെങ്കിൽ കോൺഗ്രസിനെതിരെ സിപിഐ മത്സരിക്കരുതെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി എവിടെ മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രാഹുലിനെ മത്സരിപ്പിക്കാൻ കൂടുതൽ സംസ്ഥാനങ്ങൾ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി.

ALSO READ: 'ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരി'; തിരുവനന്തപുരത്ത് മത്സരിക്കാൻ പേര് നിർദേശിച്ചെന്ന് സുരേഷ് ഗോപി

ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണെന്നും, ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ തിരുവനന്തപുരത്ത് സ്ഥാനാർഥിയാകണമെന്നാണ് തന്റെയും ബിജെപിയുടെയും താൽപര്യമെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ശശി തരൂരിന്റെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News