K Surendran: അഴിമതി ആരോപണം തെളിഞ്ഞുവരുന്നത് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്ന് കെ സുരേന്ദ്രൻ

CM Pinarayi Vijayan: തനിക്കും മകൾക്കും എതിരെ ഉയർന്നുവന്ന അഴിമതി ആരോപണം കൂടുതൽ തെളിഞ്ഞുവരുന്നത് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്ന് കെ സുരേന്ദ്രൻ.

Written by - Zee Malayalam News Desk | Last Updated : Feb 26, 2024, 04:08 PM IST
  • പിണറായി വിജയൻ ഭരണാധികാരിയാണെന്നത് മറന്ന് വെറും പിതാവായി മാറിയിരിക്കുകയാണ്
  • സർക്കാരിന്റെയും പാർട്ടിയുടെയും സംവിധാനങ്ങൾ സ്വന്തം ആവശ്യത്തിന് വേണ്ടി അദ്ദേഹം ഉപയോ​ഗിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു
K Surendran: അഴിമതി ആരോപണം തെളിഞ്ഞുവരുന്നത് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്ന് കെ സുരേന്ദ്രൻ

തൃശൂർ: മുഖ്യമന്ത്രിക്ക് സമനിലതെറ്റിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തനിക്കും മകൾക്കും എതിരെ ഉയർന്നുവന്ന അഴിമതി ആരോപണം കൂടുതൽ തെളിഞ്ഞുവരുന്നതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയൻ ഭരണാധികാരിയാണെന്നത് മറന്ന് വെറും പിതാവായി മാറിയിരിക്കുകയാണ്.

സർക്കാരിന്റെയും പാർട്ടിയുടെയും സംവിധാനങ്ങൾ സ്വന്തം ആവശ്യത്തിന് വേണ്ടി അദ്ദേഹം ഉപയോ​ഗിക്കുകയാണ്. താനും മകളും അന്വേഷണത്തിൽ നിന്നും രക്ഷപ്പെടുന്നത് മാത്രമാണ് അദ്ദേഹത്തിന്റെ മനസിലുള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇടതുപക്ഷത്തിന്റെ ഐശ്വര്യം നിർ​ഗുണമായ പ്രതിപക്ഷമാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

ALSO READ: കണ്ണൂരില്‍ സുധാകരനെ തന്നെ വീണ്ടും കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്; ജയരാജനൊപ്പം പോരാട്ടം കനക്കും

വിഡി സതീശനാണ് മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുന്നത്. എൽഡിഎഫിനെ നേരിടാൻ യുഡിഎഫിന് കെൽപ്പില്ല. പിണറായി വിജയന്റെ ധിക്കാരവും ധാർഷ്ട്യവും നേരിടാൻ എൻഡിഎക്ക് മാത്രമേ സാധിക്കുകയുള്ളൂ. ടി എൻ പ്രതാപൻ വെറുപ്പിന്റെ വക്താക്കളുമായാണ് സ്നേഹത്തെ കുറിച്ച് സംസാരിക്കുന്നത്. നിരോധിത മതഭീകരവാദ സംഘടനകളുടെ ആളുകളാണ് പ്രതാപന്റെ സ്വന്തക്കാരെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News