Shahana death case: തിരുവല്ലത്തെ ഷഹനയുടെ ആത്മഹത്യ; പ്രതികളെ സഹായിച്ച പോലീസുകാരന് സസ്പെൻഷൻ

Thiruvallam Death Case: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ സഹായിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. സിപിഒ നവാസിനെയാണ് സസ്പെൻഡ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jan 4, 2024, 12:23 PM IST
  • ഷഹനയ്ക്കെതിരെയുള്ള പീഡനം നൗഫൽ തടഞ്ഞില്ലെന്നും ഷഹനയുടെ കുടുംബം ആരോപിക്കുന്നു
  • നൗഫലിൻറെ ചികിത്സക്കായി പോയ സമയത്ത് ഷഹനയെ ആശുപത്രിയിൽ വെച്ച് നൗഫലിന്റെ മാതാവ് മർദ്ദിച്ചതായും കുടുംബം ആരോപിക്കുന്നു
Shahana death case: തിരുവല്ലത്തെ ഷഹനയുടെ ആത്മഹത്യ; പ്രതികളെ സഹായിച്ച പോലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവല്ലത്ത് ഭർതൃ മാതാവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ സഹായിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പ്രതികളെ സഹായിച്ചെന്ന ആരോപണത്തിന് വിധേയനായ സിപിഒ നവാസിനെയാണ് സസ്പെൻഡ് ചെയ്തത്. കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ സിപിഒ ആണ് പ്രതികളുടെ ബന്ധു കൂടിയായ നവാസ്. 2020ൽ ആണ് നൗഫലും ഷഹനയും വിവാഹിതരായത്. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്. പിന്നീട് ഷഹനയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്റെ മാതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ നിരന്തരം പരിഹസിക്കുമായിരുന്നുവെന്ന് ഷഹനയുടെ ബന്ധുക്കൾ പറയുന്നു.

പരിഹാസം പിന്നീട് പീഡനമായി മാറി. ഷഹനയ്ക്കെതിരെയുള്ള പീഡനം നൗഫൽ തടഞ്ഞില്ലെന്നും ഷഹനയുടെ കുടുംബം ആരോപിക്കുന്നു. നൗഫലിൻറെ ചികിത്സക്കായി പോയ സമയത്ത് ഷഹനയെ ആശുപത്രിയിൽ വെച്ച് നൗഫലിന്റെ മാതാവ് മർദ്ദിച്ചതായും കുടുംബം ആരോപിക്കുന്നു.

ALSO READ: ഭർതൃവീട്ടിലെ മാനസിക പീഡനം, യുവതി ജീവനൊടുക്കി; മര്‍ദ്ദനമേറ്റതിന്റെ തെളിവ് പുറത്ത് വിട്ട് ബന്ധുക്കൾ

ഇതേ തുടർന്ന് ഷഹന സ്വന്തം വീട്ടിലേക്ക് മാറി. ഇതിനിടെ, അനുജൻറെ മകൻറെ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ഷഹനയെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് നൗഫൽ എത്തിയെങ്കിലും നേരിട്ട് ക്ഷണിക്കാത്തതിനാൽ ഷഹന പോകാൻ തയ്യാറായില്ല.

ഇതോടെ ഭർത്താവ് കുഞ്ഞിനെയുമെടുത്ത് പോയി. ഇതിന് പിന്നാലെ ഷഹന മുറിയിൽ കയറി വാതിലടച്ചു. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തേക്ക് വരാതായതിനെ തുടർന്ന് വീട്ടുകാർ വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News