നടുറോഡിൽ വരച്ച പാർട്ടി ചിഹ്നത്തിൽ കരിഓയിൽ ഒഴിച്ചു; തിരുവനന്തപുരം ആര്യനാട് കോൺഗ്രസ്-സിപിഎ സംഘർഷം

CPM-Congress Clash : നടുറോഡിൽ വരച്ചിരുന്ന സി പി എം ചിഹ്നത്തിൽ  കരി ഓയിൽ ഒഴിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 10:36 PM IST
  • കഴിഞ്ഞ ദിവസം രാത്രിയിലാണ് സിപിഎമ്മിന്റെ പാർട്ടി ചിഹ്നത്തിൽ കരി ഓയിൽ ഒഴിച്ചത്.
  • ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാക്കാൾ ഇന്ന് വൈകിട്ട് നാല് മണിക്ക് സ്ഥലം സന്ദർശിച്ചപ്പോൾ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് സംഘർഷത്തിലേക്ക് നയിച്ചത്.
  • പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.
നടുറോഡിൽ വരച്ച പാർട്ടി ചിഹ്നത്തിൽ കരിഓയിൽ ഒഴിച്ചു; തിരുവനന്തപുരം ആര്യനാട് കോൺഗ്രസ്-സിപിഎ സംഘർഷം

തിരുവനന്തപുരം : നെടമങ്ങാട് ആര്യനാട് സിപിഎം-കോൺഗ്രസ് സംഘർഷം. നടുറോഡിൽ വരച്ച സിപിഎമ്മിന്റെ പാർട്ടി ചിഹ്നത്തിൽ കരിഓയിൽ ഒഴിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സിപിഎമ്മിന്റെ പാർട്ടി ചിഹ്നത്തിൽ കരി ഓയിൽ ഒഴിച്ചത്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാക്കാൾ ഇന്ന് വൈകിട്ട് നാല് മണിക്ക് സ്ഥലം സന്ദർശിച്ചപ്പോൾ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് സംഘർഷത്തിലേക്ക് നയിച്ചത്. പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.

ഇരു വിഭാഗവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസ് കേസെടുത്തു. സംഘർഷത്തിൽ പരിക്കേറ്റ കോൺഗ്രസ് നേതാക്കളായ രാജീവൻ , തങ്കച്ചൻ എന്നിവർ ആര്യനാട് കമ്മ്യണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസ് കേസെടുത്ത് മൊഴി രേഖപ്പെടുത്തി.

ALSO READ : Money fraud case: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവം: നഷ്ടപ്പെട്ട പണം തിരിച്ചുപിടിച്ച് പോലീസ്

നവീകരിച്ച റോഡിൽ  അനധികൃതമായി ചിഹ്നങ്ങൾ വരച്ചവർക്കും അപകട മായ  വിധം കരി ഓയിൽ ഒഴിച്ചവർക്കും എതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News