Kerala Police Cocon Confrence| ലോക്ഡൗണും ഒാൺലൈൻ തട്ടിപ്പും: കേരളാ പോലീസിൻറെ കൊക്കൂൺ ഒാൺലൈൻ കോൺഫറൻസ്

ലോക്ഡൗൺ കാലഘട്ടത്തിൽ ഓൺലൈനിലൂടെയുള്ള തട്ടിപ്പുകളും  അതിനുള്ള പ്രതിരോധങ്ങളുമായി കോൺഫറൻസ് പ്രധാനമായും ചർച്ച ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 23, 2021, 03:09 PM IST
  • കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ഇത്തവണയും രജിസട്രേഷൻ സൗജന്യമാണ്
  • ഓൺലൈൻ സുരക്ഷ കുട്ടികൾക്ക് വരെ പ്രയോചനകരമാകുന്ന തരത്തിലാണ് കോൺഫറൻസ് നടത്തപ്പെടുന്നത്.
  • വെർച്വൽ ഫ്ലാറ്റ്ഫോമിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
Kerala Police Cocon  Confrence| ലോക്ഡൗണും ഒാൺലൈൻ തട്ടിപ്പും: കേരളാ പോലീസിൻറെ കൊക്കൂൺ ഒാൺലൈൻ കോൺഫറൻസ്

തിരുവനന്തപുരം; സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 14 മത് എഡിഷന്റെ  ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ . കഴിഞ്ഞ  വർഷം  നടത്തിയത് പോലെ ഇത്തവണെയും വെർച്വൽ ഫ്ലാറ്റ്ഫോമിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. 

ലോക്ഡൗൺ കാലഘട്ടത്തിൽ ഓൺലൈനിലൂടെയുള്ള തട്ടിപ്പുകളും  അതിനുള്ള പ്രതിരോധങ്ങളുമായി കോൺഫറൻസ് പ്രധാനമായും ചർച്ച ചെയ്യുന്നത്. സ്കൂളികളിൽ ഉൾപ്പെടെ ഓൺലൈൻ ക്ലാസിലേക്ക് മാറിയതോടെ സംസ്ഥാനത്തും ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സുരക്ഷ കുട്ടികൾക്ക് വരെ പ്രയോചനകരമാകുന്ന തരത്തിലാണ് കോൺഫറൻസ് നടത്തപ്പെടുന്നത്. 

ALSO READ: Rain Alert : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ഇത്തവണയും  രജിസട്രേഷൻ സൗജന്യമാണ്. എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയും, വുമൺ ഇൻ സൈബർ സെക്യൂരിറ്റി വിഭാ​ഗങ്ങളിലും ഇത്തവണ പ്രത്യേക ട്രാക്ക് ഉണ്ടായിരിക്കും. അതിജീവനം, അഭിവൃദ്ധി, അനുരൂപനം എന്നതാണ് ഇത്തവണത്തെ കോൺഫറൻസിന്റെ തീം. 

ALSO READ: Heavy Rain in Kerala - ശമനമില്ലാത്ത പെയ്ത്ത് ; മലപ്പുറത്ത് വീട് തകര്‍ന്ന് 2 കുട്ടികള്‍ മരിച്ചു

കേരളാ പൊലീസിന്റെയും ഇസ്രയുടെയും സഹകരണത്തോടെയാണ്  തുടർച്ചയായി 14 ആം വർഷവും കൊക്കൂൺ 2021 സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും; https://india.c0c0n.org/2021/home

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News