Crime News: പഴംപൊരിയുടെ രുചിയെച്ചൊല്ലി തർക്കം, യുവാവിന് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ

Crime News Thiruvananthapuram: വെട്ടൂർ സ്വദേശി രാഹുലിനാണ് (26) കുത്തേറ്റത്. വെട്ടൂർ അരിവാളം ദാറുൽ സലാമിൽ ഐസക് എന്നുവിളിക്കുന്ന അൽത്താഫ് (38) ആണ് അറസ്റ്റിലായത്.

Written by - Zee Malayalam News Desk | Last Updated : Dec 16, 2023, 08:53 AM IST
  • രാഹുലും അൽത്താഫും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി
  • വാക്കേറ്റത്തിനിടെ അൽത്താഫ് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് രാഹുലിനെ ആക്രമിച്ചു
  • രാഹുലിനെ അൽത്താഫ് മുതുകത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു
Crime News: പഴംപൊരിയുടെ രുചിയെച്ചൊല്ലി തർക്കം, യുവാവിന് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ പഴംപൊരിയുടെ രുചിയെച്ചൊല്ലി ചായക്കടയിലുണ്ടായ തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. വെട്ടൂർ സ്വദേശി രാഹുലിനാണ് (26) കുത്തേറ്റത്. വെട്ടൂർ അരിവാളം ദാറുൽ സലാമിൽ ഐസക് എന്നുവിളിക്കുന്ന അൽത്താഫ് (38) ആണ് അറസ്റ്റിലായത്. സംഭവത്തിൽ വർക്കല പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മേൽവെട്ടൂർ ജങ്ഷനിലെ ചായക്കടയിൽ കഴിഞ്ഞദിവസം വൈകിട്ട് 5.30-ഓടെയാണ് സംഭവം ഉണ്ടായത്. ചായക്കടയിൽ നിന്ന് പഴംപൊരി വാങ്ങിക്കഴിച്ച രാഹുൽ പഴം പൊരിയുടെ രുചിയെക്കുറിച്ച് കട നടത്തിപ്പുകാരനോട് തർക്കിച്ചു. കടയിൽ ചായ കുടിക്കുകയായിരുന്ന അൽത്താഫ് ഈ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.

ALSO READ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും

തുടർന്ന് രാഹുലും അൽത്താഫും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. വാക്കേറ്റത്തിനിടെ അൽത്താഫ് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് രാഹുലിനെ ആക്രമിച്ചു. രാഹുലിനെ അൽത്താഫ് മുതുകത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് പ്രതി വാഹനത്തിൽക്കയറി രക്ഷപ്പെട്ടു. പരിക്കേറ്റ രാഹുൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. അറസ്റ്റിലായ അൽത്താഫിനെതിരെ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News