Accident: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തിനശിച്ചു, രണ്ട് മരണം; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

Bike Accident: കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് പൂര്‍ണമായും കത്തി.

Written by - Zee Malayalam News Desk | Last Updated : Mar 3, 2024, 07:25 AM IST
  • ബൈക്ക് പൂർണമായും കത്തി നശിച്ചു
  • യാത്രക്കാരായ രണ്ട് യുവാക്കൾക്കും പൊള്ളലേറ്റിരുന്നതായി കണ്ടെത്തി
  • മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല
Accident: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തിനശിച്ചു, രണ്ട് മരണം; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

കോഴിക്കോട്: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് പൂര്‍ണമായും കത്തി.

യാത്രക്കാരായ രണ്ട് യുവാക്കൾക്കും പൊള്ളലേറ്റിരുന്നതായി കണ്ടെത്തി. ബൈക്ക് പൂർണമായും കത്തി നശിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേർക്കും ​ഗുരുതരമായി പൊള്ളൽ ഏറ്റിരുന്നു. ഇതാണ് തിരിച്ചറിയാൻ പ്രയാസമായത്.

കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; 64കാരൻ മരിച്ചു

കോഴിക്കോട്: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് 64കാരൻ മരിച്ചു. കോഴിക്കോട് കടിയങ്ങാട് ഉണ്ടായ അപകടത്തിലാണ് വയോധികൻ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചീക്കോന്ന് പാതിരിപ്പറ്റ സ്വദേശി തയ്യിൽ ഹബീബ് (64) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഹബീബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കുറ്റ്യാടി നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News