Crime News: കോഴിക്കോട് 19കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, വീട്ടിൽ പൂട്ടിയിട്ടു; പ്രതി പിടിയിൽ

പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2023, 03:13 PM IST
  • ഓ​ഗസ്റ്റ് 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
  • അന്നേ ദിവസം പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്നും കാണാതായതായി പെൺകുട്ടിയുടെ കുടുംബം പരാതി നൽകുകയായിരുന്നു.
  • തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ജുനൈദിന്റെ വീട്ടിലെത്തുന്നത്.
Crime News: കോഴിക്കോട് 19കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, വീട്ടിൽ പൂട്ടിയിട്ടു; പ്രതി പിടിയിൽ

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുണ്ടുതോട് സ്വ​ദേശി ജുനൈദിനെയാണ് പിടികൂടിയത്. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പ്രതി പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിടുകയുമായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിതിന്റെ ഭാ​ഗമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വടകരക്ക് സമീപത്ത് നിന്നാണ് ജുനൈദിനെ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. പോലീസ് കസ്റ്റഡിയിലുള്ള ജുനൈദിനെ ചോദ്യം ചെയ്ത് വരികയാണ്.

പെൺകുട്ടിയും തൊട്ടിൽപ്പാലം സ്വദേശിയാണ്. കഴിഞ്ഞ വ്യാഴാഴ്ച, ഓ​ഗസ്റ്റ് 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്നും കാണാതായതായി പെൺകുട്ടിയുടെ കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ജുനൈദിന്റെ വീട്ടിലെത്തുന്നത്. വിവസ്ത്രയായ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. വാതിൽ തകർത്താണ് പോലീസ് പെൺകുട്ടിയെ രക്ഷിച്ചത്. ജുനൈദിന്റെ രക്ഷിതാക്കൾ വിദേശത്താണുള്ളത്. അതിനാൽ പ്രതി ഒറ്റയ്ക്കാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. മയക്കുമരുന്നിന് അടിമയാണ് ജുനൈദ് എന്നാണ് പോലീസ് നൽകുന്ന വിവരം.

Also Read: Kerala Weather Update: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

 

പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. പീഡനത്തിന് ശേഷം ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയതായും പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജുനൈദിന്റെ വീട്ടിൽ നിന്നും എംഡിഎംഎയും കണ്ടെടുത്തിരുന്നു. അതിനാൽ മറ്റൊരു കേസും ജുനൈദിനെതിരെ ചുമത്തിയിട്ടുണ്ട്. നാദാപുരം ഡിവൈഎസ്‍പി വി.വി ലതീഷിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News