Bus driver custody: യാത്രക്കാരുമായി പോകുന്ന ബസിൽ ഡ്രൈവറുടെ ഡാൻസ്; അപകടരമായി വാഹനം ഓടിച്ചതിന് നടപടി, ഡ്രൈവർ കസ്റ്റഡിയിൽ- വീഡിയോ

Dangerous driving: കാലടി-അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന എയ്ഞ്ചൽ ബസിലെ ഡ്രൈവറാണ് യാത്രക്കാർക്ക് ഭീഷണിയാകുന്ന വിധത്തിൽ ബസ് ഓടിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 26, 2023, 12:40 PM IST
  • യാത്രക്കാരുമായി പോകുന്ന ബസ് അശ്രദ്ധമായി ഓടിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നു
  • ബസിൽ വച്ചിരിക്കുന്ന പാട്ടിനൊപ്പം താളം പിടിച്ചും സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ എടുത്ത് മുകളിലേക്ക് ഉയർത്തിയുമാണ് ഡ്രൈവർ ബസ് ഓടിച്ചത്
Bus driver custody: യാത്രക്കാരുമായി പോകുന്ന ബസിൽ ഡ്രൈവറുടെ ഡാൻസ്; അപകടരമായി വാഹനം ഓടിച്ചതിന് നടപടി, ഡ്രൈവർ കസ്റ്റഡിയിൽ- വീഡിയോ

കൊച്ചി: യാത്രക്കാരുമായി പോകുന്ന ബസ് അപകടകരമായ രീതിയിൽ ഓടിച്ച് ഡ്രൈവർ. കാലടി-അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന എയ്ഞ്ചൽ ബസിലെ ഡ്രൈവർ ജോയലാണ് യാത്രക്കാർക്ക് ഭീഷണിയാകുന്ന വിധത്തിൽ ബസ് ഓടിച്ചത്. യാത്രക്കാരുമായി പോകുന്ന ബസ് അശ്രദ്ധമായി ഓടിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നു. ബസിൽ വച്ചിരിക്കുന്ന പാട്ടിനൊപ്പം താളം പിടിച്ചും സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ എടുത്ത് മുകളിലേക്ക് ഉയർത്തിയുമാണ് ഡ്രൈവർ ബസ് ഓടിച്ചത്. ഈ സമയം തൊട്ടടുത്തുകൂടി വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു. ബസിലെ മറ്റ് ജീവനക്കാർ ജോയലിനെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് ഡോക്ടർക്ക് ദാരുണാന്ത്യം

എറണാകുളം: ടിപ്പർ ടോറസ് ലോറി ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വനിതാ ഡോക്ടർ മരിച്ചു. കാഞ്ഞൂർ ആങ്കാവ് പൈനാടത്ത് വീട്ടിൽ ജോസിൻ്റെ മകൾ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. എംസി റോഡിൽ വല്ലത്ത് വെച്ച് ടിപ്പർ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്.

സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന ക്രിസ്റ്റിയുടെ പിതാവിനെ പരിക്കുകളോടെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്കൽ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ക്രിസ്റ്റി ജോസ്. അവിവാഹിതയാണ്. മാതാവ്: മേരി. സഹോദരങ്ങൾ: ജെസ്റ്റി, സ്റ്റെഫിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News