തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻറെ വ്യാജ സർട്ടഫിക്കറ്റ് വിവാദം ഇന്നും വാർത്തകളിൽ ഇടം നേടി. പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതും ഇന്നത്തെ പ്രധാന വാർത്തകളിൽ ഒന്നാണ്. അതിനിടയിൽ നിഖിൽ തോമസിൻറെ എംകോം രജിസ്ട്രേഷൻ റദ്ദാക്കി. എലിപ്പനി ബാധിച്ച് ഇന്നും സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.