New Delhi : ഇന്ന് മെയ് 31 എല്ലാ വർഷവും ലോക പുകയില വിരുദ്ധ ദിനാമായി (World No Tobacco Day) ആഘോഷിക്കാറുണ്ട്. ഈ ദിനത്തോട് അനുബന്ധിച്ച് എല്ലാ വർഷവും ലോകാരോഗ്യ സംഘടന (WHO) പുകയിലയുടെ ദൂശ്യവഷങ്ങളെ പൊതുജനങ്ങൾക്ക് അറിയിച്ച് നൽകാറുണ്ട്.
എന്നാൽ നിലവിലെ കോവിഡ് സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ ഡയറെക്ടർ ജനറൽ Dr Tedros Adhanom Ghebreyesus മെയ് 28ന് പറഞ്ഞത് പുകവലി കോവിഡ് 19മായി വ്യാപനത്തെ ബാധിക്കുന്നു എന്നാണ്. പുകവലി വലിക്കുന്നവരിൽ കോവിഡ് മരണം സംഭവിക്കാൻ 50 ശതമാനത്തിൽ അധികം സാധ്യതയെന്നാണ്. കൂടാതെ മറ്റ് മാരക രോഗങ്ങൾ വേഗം പിടിപ്പെടാന് സാധ്യത വളരെ അധികമാണെന്നാണ് അദ്ദേഹം അറിയിക്കുന്നത്.
Today is #WorldNoTobaccoDay!
The #COVID19 pandemic has led to millions of tobacco users saying they want to quit.
Join communities of quitters and commit to quit today https://t.co/otu6PR8BIp pic.twitter.com/e9QObUQiUL
— World Health Organization (WHO) (@WHO) May 30, 2021
ALSO READ : 21 വയസാവാതെ പുകവലിക്കാൻ പറ്റില്ല : നിയമ നിർമ്മാണത്തിനൊരുങ്ങി കേന്ദ്രം
അതുകൊണ്ട് ഈ കൊറോണ വൈറസ് പിടിപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടാൻ പുകവലി ഉപേക്ഷിക്കുന്നതാണ് ഉത്തമം എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡയറെക്ടർ ജനറെൽ പറയുന്നത്. കൂടാതെ ഈ ശീലം ക്യാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ ശ്വാസകോശ സംബന്ധമായി രോഗങ്ങൾ വേഗത്തിൽ പിടിപ്പെടാൻ സാധ്യത ഉള്ളവാക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു.
WHOയുടെ മേധാവി ലോകത്തെ എല്ലാ രാജ്യങ്ങളോട് പുകവലി ഉപേക്ഷിക്കുന്നതിനായുള്ള ലോകാരോഗ്യ സംഘടനയുടെ ക്യാമ്പയിന് ഭാഗമായി അതിന് വേണ്ടിയുള്ള എല്ലാ നടപടകളും കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ALSO READ : ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിരോധിത പുകയില ഉത്പന്നം; പ്രതിഷേധം
കൂടാതെ Dr Tedros Adhanom Ghebreyesus പുകയില നിയന്ത്രണത്തിന്റെ പ്രയത്നങ്ങൾക്കായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധനും യുകെയിലെ ബാത് യൂണിവേഴ്സിറ്റി പുകിയില നിയന്ത്രണ റിസേർച്ച് സംഘത്തിനും പ്രത്യേക പുരസ്കാരം പ്രഖ്യാപിക്കുകയും ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തിൽ 39 ശതമാനം പുരുഷന്മാരും 9% സ്ത്രീകളുമാണ് പുകയില ഉത്പനങ്ങൾ ഉപയോഗിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ള യുറോപിലാണ് 26 ശതമാനം. നിലവിലെ കണക്ക് പ്രകാരം 2025 യൂറോപിൽ വെറും 2 ശതമാനം പുകയില ഉപഭോക്താക്കളും അളവ് കുറയുകയ ഉള്ളു എന്നാണ് WHO അറിയിക്കുന്നത്.
ALSO READ : പുകയില വില്‍ക്കുന്ന കടകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന ഉത്പന്നങ്ങള്‍ വേണ്ട: കേന്ദ്ര സര്‍ക്കാര്‍
1987 മുതലാണ് ലോകാരോഗ്യ സംഘടന മെയ് 31ന് ലോക പുകയില വിരുദ്ധ ദിനം (World No Tobacco Day) ആഘോഷിക്കാൻ തീരുമാനിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...