ക്രൂരനായ മനുഷ്യൻ, യുദ്ധ കുറ്റത്തിന് വിചാരണ നേരിടാൻ പുട്ടിൻ തയാറാകണമെന്ന് ബൈഡൻ

സാധാരണക്കാരെ റഷ്യൻ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയ തെളിവുകൾ പുറത്തുവന്നതിന് പിന്നാലെയാണ്  ബൈഡന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്

Written by - Zee Malayalam News Desk | Last Updated : Apr 5, 2022, 12:33 PM IST
  • ജഡ്ജിമാരുടെ ഒരു സംഘത്തെ യുക്രൈനിലേക്ക് അയച്ച് തെളിവുകൾ ശേഖരിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ
  • റഷ്യൻ സൈന്യം സ്ത്രീകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന നിരവധി റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു
  • ക്രൂരമായ ഇത്തരം നടപടികൾ യുദ്ധകുറ്റമായാണ് കണക്കാക്കേണ്ടതെന്ന് വിവിധ കോണുകളിൽ നിന്നുള്ളവർ പറയുന്നു
ക്രൂരനായ മനുഷ്യൻ, യുദ്ധ കുറ്റത്തിന് വിചാരണ നേരിടാൻ പുട്ടിൻ തയാറാകണമെന്ന് ബൈഡൻ

യുക്രൈനിൽ അധിനിവേശം നടത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിനോട് യുദ്ധം കുറ്റത്തിന് വിചാരണ നേരിടാൻ തയാറായിരിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപമുള്ള ബുച്ചാ നഗരത്തിൽ സാധാരണക്കാരെ റഷ്യൻ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയ തെളിവുകൾ പുറത്തുവന്നതിന് പിന്നാലെയാണ്  ബൈഡന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

"ഈ മനുഷ്യൻ ക്രൂരനാണ്. യുദ്ധ കുറ്റമാണ് ഇയാൾ ചെയ്തിരിക്കുന്നത്. യുദ്ധ കുറ്റവാളിയെന്ന് ഞാൻ പുടിനെ വിളിച്ചതിനെ അയാൾ അന്ന് വിമർശിച്ചിരുന്നു. എന്നാൽ ലോകത്തിന് മുന്നിലേക്ക് ഇന്ന് തെളിവുകൾ പുറത്തു വന്നിരിക്കുകയാണ്. 

എത്ര ക്രൂരമായാണ് യുക്രൈനിലെ സാധാരണക്കാരെ പുട്ടിൻ വകവരുത്തിയത്. ഇതിന്‍റെ തെളിവുകൾ ശേഖരിച്ച് പുട്ടിനെ യുദ്ധ കുറ്റത്തിന് വിചാരണ ചെയ്യണം. അതിനുള്ള നടപടി സ്വീകരിക്കും". ബൈഡൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

രാജ്യാന്തര സമൂഹത്തിന്‍റെ പിന്തുണയോടെ ജഡ്ജിമാരുടെ ഒരു സംഘത്തെ യുക്രൈനിലേക്ക് അയച്ച് തെളിവുകൾ ശേഖരിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സാധാരണക്കാരായ 410 യുക്രൈൻ പൗരൻമാരുടെ മൃതദേഹമാണ് കീവിലെ ബുച്ചായിൽ നിന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

റഷ്യൻ സൈന്യം സ്ത്രീകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന നിരവധി റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു.  ക്രൂരമായ ഇത്തരം നടപടികൾ യുദ്ധകുറ്റമായാണ് കണക്കാക്കേണ്ടതെന്ന് വിവിധ കോണുകളിൽ നിന്നുള്ളവർ പറയുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News