Joe Biden: 'ഏറ്റവും മികച്ച തീരുമാനം', സേനാ പിന്മാറ്റത്തിൽ പ്രതികരണവുമായി ജോ ബൈഡൻ

വേദനിപ്പിച്ചവരെ അത്ര വേഗം മറക്കില്ലെന്നും ഭികരതയ്ക്കെതിരെ പോരാട്ടം തുടരുമെന്നും ഐഎസിന് മുന്നറിയിപ്പ് നൽകി കൊണ്ട് ബൈഡൻ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Sep 1, 2021, 10:09 AM IST
  • സേനാ പിന്മാറ്റം യുഎസിന്റെ ദേശീയ താൽപര്യമാണെന്ന് ബൈഡൻ.
  • രണ്ടു പതിറ്റാണ്ട് നീണ്ട സേനാ വിന്യാസം പൂര്‍ണമായി അവസാനിപ്പിച്ച ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ബൈ‍ഡന്‍റെ പ്രതികരണം.
  • കടുത്ത പ്രതിസന്ധികള്‍ക്കിടെ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയ യുഎസ് സൈന്യത്തിന് ബൈഡന്‍ നന്ദി അറിയിച്ചു.
  • അഫ്ഗാനിലുള്ള യുഎസ് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്നും ബൈ‍ഡൻ വ്യക്തമാക്കി.
Joe Biden: 'ഏറ്റവും മികച്ച തീരുമാനം', സേനാ പിന്മാറ്റത്തിൽ പ്രതികരണവുമായി ജോ ബൈഡൻ

വാഷിങ്ടൻ: അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സേനാ (US Forces) പിന്മാറ്റത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ (Joe Biden). അമേരിക്കയുടെ ഏറ്റവും മികച്ച തീരുമാനമാണ് സേനാ പിന്മാറ്റം എന്ന് പറഞ്ഞ ബൈഡൻ ബുദ്ധിപരവും ഏറ്റവും ശരിയായ തീരുമാനവുമാണ് ഇപ്പോൾ എടുത്തിരിക്കുന്നതെന്നും ബൈഡൻ കൂട്ടിച്ചേർത്തു. 20 വർഷത്തിന് ശേഷം സൈന്യത്തെ പൂർണമായി പിൻവലിച്ചതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് യുഎസ് പ്രസിഡന്റിന്റെ (US President) പ്രതികരണം.

അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ഏറെ ദുഷ്ക്കരമായിരുന്നു. കടുത്ത പ്രതിസന്ധികള്‍ക്കിടെ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയ യുഎസ് സൈന്യത്തിന് ബൈഡന്‍ നന്ദി അറിയിച്ചു. അഫ്​ഗാനിൽ ഇനിയും അവശേഷിക്കുന്ന യുഎസ് പൗരന്മാരെ തിരിച്ച് അമേരിക്കയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ബൈഡൻ വ്യക്തമാക്കി. 

Also Read: US Troops Withdrawal: അമേരിക്കൻ സേന മടങ്ങി, വെടിയുതിർത്ത് ആ​ഘോഷിച്ച് താലിബാൻ

അതേസമയം അഫ്​ഗാനിസ്ഥാനിലെ രക്ഷാദൗത്യത്തിനിടെ ആക്രമിച്ച ഐഎസിന് കടുത്ത ഭാഷയില്‍ ബൈ‍ഡൻ മുന്നറിയിപ്പ് നല്‍കി. അമേരിക്കയെ വേദനിപ്പിച്ചവരെ അത്ര വേഗം മറക്കില്ലെന്നാണ് ബൈഡൻ പറഞ്ഞത്. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്താനിടയാക്കിയ യുഎസ് സേനാ പിന്മാറ്റത്തെ നിരവധി പേരാണ് വിമർശിച്ചത്. 

Also Read: Kabul Airport പിടിച്ചെടുത്ത് താലിബാൻ; വിമാനത്താവളത്തിൽ പരിശോധന നടത്തി

20 വർഷങ്ങൾക്ക് ശേഷമാണ് അഫ്​ഗാനിൽ നിന്നും യുഎസ് സൈന്യം (US Forces) പൂർണമായും പിൻവാങ്ങിയിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വലിയ ഒഴിപ്പിക്കൽ നടത്തുന്നത്. 18 ദിവസം നീണ്ട അഫ്​ഗാനിസ്ഥാൻ ഒഴിപ്പിക്കൽ ദൗത്യം ഏറെ ദുഷ്ക്കരമായിരുന്നു. 123,000 പേരെയാണ് അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചതെന്ന് പെന്റഗൺ അറിയിച്ചു. അമേരിക്കൻ സേനാ പിന്മാറ്റം താലിബാൻ ആഘോഷിച്ചത് ആകാശത്തേക്ക് വെടിയുതിർത്ത് കൊണ്ടാണ്. ചരിത്ര ദിവസമാണിതെന്നായിരിന്നു യുഎസ് സേനാ പിന്മാറ്റം പൂർത്തിയായ ദിവസത്തെ കുറിച്ച് താലിബാന്റെ പ്രതികരണം.

Also Read: ISIS-K Afghanistan: അഫ്​ഗാനിസ്ഥാനിലെ ഐഎസ്-കെയ്ക്ക് എതിരെ ആക്രമണം നടത്താൻ തയ്യാറെന്ന് യുകെ

യുഎസ് 73 വിമാനങ്ങൾ ഉപേക്ഷിച്ച് പോയതായാണ് റിപ്പോർട്ട്. വിമാനങ്ങൾക്കും ഹെലികോപ്ടറുകൾക്കും യുഎസ് സൈന്യം കേടുപാടുകൾ വരുത്തിയാണ് ഉപേക്ഷിച്ചത്. ഏകദേശം ഒരു മില്യൺ ഡോളർ വില വരുന്ന വാഹനങ്ങളും ഉപകരണങ്ങളും യുഎസ് (US Military) ഉപയോ​ഗ ശൂന്യമാക്കി ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്.

Also Read: യുഎസ് സേന പിന്‍മാറ്റത്തിന് പിന്നാലെ പാഞ്ച്ഷിറിൽ Taliban ആക്രമണം

യുഎസ് സേനാ പിന്മാറ്റത്തിന് പിന്നാലെ താലിബാൻ (Taliban) പഞ്ച്ഷിർ പ്രവിശ്യ ആക്രമിച്ചിരുന്നു. അതിൽ 8 താലിബാൻ ഭീകരരെ വധിച്ചതായി പ്രതിരോധ സേനയും അറിയിച്ചിരുന്നു. കാബൂളിലെ (Kabul) ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളവും താലിബാൻ കയ്യടക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News