ഇസ്രായേലിനെതിരെ ഈയാഴ്ച ഇറാൻ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് യുഎസ്. പ്രസിഡന്റ് ജോ ബൈഡൻ യൂറോപ്യൻ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കമ്മ്യൂണിക്കേഷന്‍ അഡൈ്വസര്‍ ജോണ്‍ കിര്‍ബി മുന്നറിയിപ്പ് നൽകിയത്. ആക്രമണത്തെ ചെറുക്കാൻ യുഎസ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ നേതാക്കളോടൊപ്പം തിങ്കളാഴ്ച നടത്തിയ ചർച്ചയിൽ ഇസ്രായേലിനെതിരായ സൈനിക ആക്രമണങ്ങള്‍ കുറയ്ക്കാൻ ഇറാനോട് അഭ്യർത്ഥിക്കുമെന്നും തീരുമാനിച്ചു. ഇനിയൊരു ആക്രമണം കാണാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലായെന്നും അതേസമയം ആക്രമണം ഉണ്ടായാൽ ഇസ്രായേലിന് വേണ്ട പിന്തുണ നൽകണമെന്നും അദ്ദേഹം യൂറോപ്യൻ നേതാക്കളോട് അഭ്യർത്ഥിച്ചു.
ഇറാൻ യുദ്ധം നിർത്തണമെന്നും സാഹചര്യം രൂക്ഷമാക്കാന്‍ ആഗ്രഹിക്കുന്നില്ലായെന്നും ജോൺ കിർബി പറഞ്ഞു. അതു കൊണ്ടാണ് യുഎസ് ആത്മാര്‍ത്ഥമായി നയതന്ത്ര സംഭാഷണങ്ങൾ നടത്തുന്നതെന്നും ആക്രമണം തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. ഇറാനെ പ്രതിരോധിക്കാൻ ഇസ്രായേലിനെ സഹായിക്കുമെന്നും അതിനുള്ള ശക്തി തങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഏഥൻസിൽ കാട്ടുതീ പടരുന്നു; ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു
അതേ സമയം ഇറാനും സഖ്യ കക്ഷികളും ആക്രമണം നടത്താൻ സാധ്യത ഉള്ളതിനാൽ മിഡില്‍ ഈസ്റ്റിൽ സുരക്ഷ യുഎസ് വർദ്ധിപ്പിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ സൈനീക നീക്കങ്ങള്‍ നടത്തിയതായി പരസ്യമായി പ്രഖ്യാപിച്ചു. ഇറാന് മുന്നറിയിപ്പ് നൽകുന്നതിനാണ് സൈനീക നീക്കങ്ങൾ പരസ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിസ്ബുള്ള കമാന്‍ഡര്‍ ഫൗദ് ഷുക്കറും ഹമാസ് തലവൻ ഇസ്മയില്‍ ഹനിയെയും കഴിഞ്ഞ മാസം വ്യത്യസ്ത സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഷുക്കറിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രായേല്‍ ഏറ്റെടുത്തെങ്കിലും ഹനിയെയുടെ കൊലപാതകത്തിൽ ഇസ്രായേൽ മൗനം പാലിക്കുകയായിരുന്നു. എന്നാൽ ഹനിയെയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു. കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു.
ഇറാനിലെ താമസസ്ഥലമായ ടെഹ്‌റാനില്‍ വച്ചാണ് ഹനിയെ കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ അംഗരക്ഷകനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ടാണ് ഹനിയെ ഇറാനില്‍ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.