Washington: "എനിക്ക് ശ്വാസം മുട്ടുന്നു എന്ന് കറുത്ത വര്‍ഗ്ഗക്കാരനായ George Floyd കൊല്ലപ്പെടുന്നതിന് മുന്‍പ് നിലവിളിച്ചത് മറക്കും മുന്‍പ് മന:സാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിന്‍റെ കൂടി ചുരുള്‍ അഴിയുകയാണ്...
പോലീസ് വെടിവെപ്പില്‍ 13 കാരനായ ആദം ടോളിഡോ കൊല്ലപ്പെടുന്നത് ഒരു മാസം മുന്‍പാണ് എങ്കിലും, കഴിഞ്ഞ ദിവസമാണ് സംഭവം സംബന്ധിച്ച വീഡിയോ പുറത്തു വന്നത്. പോലീസ് ഉദ്യോഗസ്ഥന്‍റെ ബോഡി ക്യാമറാ ഫുട്ടേജാണ് പുറത്തുവന്നത്. വീഡിയോയില്‍ കാണുന്നതും പോലീസ് പറഞ്ഞ കഥകളും തമ്മില്‍ പൊരുത്തമില്ലാത്തത് അമേരിക്കയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിയ്ക്കുകയാണ്.
വീഡിയോ കണ്ടിരിക്കാന്‍ കഴിയില്ല എന്നാണ് ഷിക്കാഗോ മേയര്‍ ലോറി ലൈറ്റ് ഫുട്ട് പറഞ്ഞത്. ഇലിനോയിസ് പോലീസിന്‍റെ തോക്കിന് ഇരയായ ഏറ്റവും പ്രായംകുറഞ്ഞ ആളാണ് ലാറ്റിനോ വിഭാഗത്തില്‍ പെട്ട 13 കാരനായ ആദം ടോളിഡോ.
മാര്‍ച്ച് 29 ന് പുലര്‍ച്ചെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പ് ശബ്ദം അന്വേഷിച്ചുവരുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഇടവഴിയില്‍ വച്ച് രണ്ട് പേരെ കാണുകയും അവരെ പിന്തുടരുകയും ചെയ്യുന്നു. ഇരുണ്ട ഇടവഴിയിലൂടെ ഒരു പയ്യന്‍റെ പിന്നാലെ ഓടുന്ന പോലീസ്, ഒപ്പം കീഴടങ്ങാന്‍ ആക്രോശി ക്കുന്നുമുണ്ട്. 13കാരനായ ബാലന്‍ ആകാശത്തേക്ക് കൈ ഉയര്‍ത്തി കീഴടങ്ങിയ സമയത്ത് നിര്‍ദ്ടയമായി പോലീസ് വെടിവെച്ചുകൊല്ലുന്നതായാണ് വീഡിയോയില്‍ കാണുന്നത്.
കൂടാതെ, ബാലന്‍ കൊല്ലപ്പെട്ടിട്ട് രണ്ടു ദിവസം കഴിയുംവരെ മാതാവിനെ വിവരം അറിയിച്ചിരുന്നില്ല. ആദ്യം ഫോട്ടോ ചോദിച്ചെത്തിയ പോലീസ് 30 മിനിറ്റ് കഴിഞ്ഞ് മാതാവിനെ കൂട്ടി മൃതദേഹം പരിശോധിക്കാന്‍ മെഡിക്കല്‍ എക്സ്മാനിറുടെ ഓഫീസ് വരെ ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു.
Also read: ആഭ്യന്തര കലാപം രൂക്ഷം; സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ
ടോളിഡോക്കു പുറമെ 18ഉം 22ഉം വയസ്സുള്ള രണ്ടു പേര്‍ കൂടി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ പോലീസിനെ പിടികൂടിയ വംശീയതയാണ് സംഭവത്തിന് പിന്നിലെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.