Alexei Navalny Death: അലക്‌സി നവല്‍നിയുടെ മരണത്തിന് വ്‌ളാഡിമിർ പുടിന്‍ ഉത്തരവാദിയെന്ന് ജോ ബൈഡൻ

Alexei Navalny Death:  നവൽനി കൊല്ലപ്പെട്ടോ എന്ന ചോദ്യത്തിന്, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ല, പക്ഷേ നവൽനിയുടെ മരണം പുടിനും അദ്ദേഹത്തിന്‍റെ ആളുകളും ചെയ്തതിന്‍റെ അനന്തരഫലമാണെന്നതിൽ സംശയമില്ല എന്നായിരുന്നു ബൈഡൻ നല്പ‍കിയ മറുപടി.  

Written by - Zee Malayalam News Desk | Last Updated : Feb 17, 2024, 11:58 AM IST
  • നവൽനിയുടെ മരണത്തിന് ഉത്തരവാദി പുടിനാണ്, നവൽനിക്ക് സംഭവിച്ചത് പുടിന്‍റെ ക്രൂരതയുടെ തെളിവാണ്, നവല്‍നിയുടെ മരണത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ബൈഡൻ പറഞ്ഞു.
Alexei Navalny Death: അലക്‌സി നവല്‍നിയുടെ മരണത്തിന് വ്‌ളാഡിമിർ പുടിന്‍ ഉത്തരവാദിയെന്ന് ജോ ബൈഡൻ

WASHINGTON: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ മരണത്തിൽ നിര്‍ണ്ണായക പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. നവൽനിയുടെ മരണത്തിന് ഉത്തരവാദി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനാണെന്ന് ബൈഡൻ ആരോപിച്ചു. 

Also Read: Alexei Navalny Passed Away: പുടിന്‍റെ വിമര്‍ശകന്‍ അലക്‌സി നവല്‍നി ജയിലില്‍ മരിച്ചനിലയില്‍ 

"നവൽനിയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സത്യമാണെങ്കിൽ അവ ശരിയല്ലെന്ന് വിശ്വസിക്കാൻ   കാരണങ്ങളൊന്നുമില്ല, റഷ്യൻ അധികാരികൾ അവരുടെ സ്വന്തം കഥ പറയാൻ പോകുന്നു, പക്ഷേ നവൽനിയുടെ മരണത്തിന് ഉത്തരവാദി പുടിനാണ്, നവൽനിക്ക് സംഭവിച്ചത് പുടിന്‍റെ ക്രൂരതയുടെ തെളിവാണ്", നവല്‍നിയുടെ മരണത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്  ബൈഡൻ പറഞ്ഞു.

Also Read:  Horoscope Today, February 17: ചിങ്ങം, കുംഭം രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! ഈ രാശിക്കാർ ജാഗ്രത പാലിക്കണം!! ഇന്നത്തെ രാശിഫലം  
 
നവൽനിക്ക് മറ്റേതെങ്കിലും രാജ്യത്ത് സുരക്ഷിതനായി ജീവിക്കാമായിരുന്നു, എന്നിരുന്നാലും തന്‍റെ ജോലിയിൽ തുടരുകയാണെങ്കിൽ താൻ തടവിലാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമെന്ന് അറിഞ്ഞുകൊണ്ട്തന്നെ  അദ്ദേഹം റഷ്യയിലേക്ക് മടങ്ങി. ജയിലിൽ പോലും സത്യത്തിനുവേണ്ടിയുള്ള ശക്തമായ ശബ്ദമായിരുന്ന നവൽനിയെ ബൈഡൻ അഭിനന്ദിച്ചു. 

അഴിമതിക്കെതിരെയും പുടിൻ സർക്കാർ ചെയ്യുന്ന എല്ലാ മോശം കാര്യങ്ങൾക്കെതിരെയും നവല്‍നി ധീരമായി നിലകൊണ്ടു. മറുപടിയായി, പുടിൻ അയാള്‍ക്ക് വിഷം കൊടുത്തു, അറസ്റ്റ് ചെയ്തു, കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തി  വിചാരണ ചെയ്തു, ഒടുവില്‍ തടവിലാക്കി, ഒറ്റപ്പെടുത്തി. ഇതെല്ലാം പോലും പുടിന്‍റെ നുണകൾ ലോകത്തോട്‌ വിളിച്ചുപറയുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞില്ല.

നവൽനി കൊല്ലപ്പെട്ടോ എന്ന ചോദ്യത്തിന്, "എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ല, പക്ഷേ നവൽനിയുടെ മരണം പുടിനും അദ്ദേഹത്തിന്‍റെ ആളുകളും ചെയ്തതിന്‍റെ അനന്തരഫലമാണെന്നതിൽ സംശയമില്ല" എന്ന് ബൈഡൻ പറഞ്ഞു.  

കഴിഞ്ഞ ദിവസമാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവല്‍നിയെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 48 കാരനായ നവല്‍നി വിവിധ കേസുകളിലായി 19 വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ചു വരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.  

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അലക്‌സി നവല്‍നി ആര്‍ട്ടിക് ജയിലില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവല്‍നി പെട്ടെന്നുതന്നെ വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. മെഡിക്കൽ സംഘമെത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ നവല്‍നിയുടെ മരണകാരണം എന്താണെന്ന് ജയില്‍ അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 
  
റഷ്യയില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവല്‍നിയുടെ മരണം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പുടിന്‍റെ ഏറ്റവും ശക്തനായ വിമര്‍ശകനെന്ന് ആഗോളതലത്തില്‍ അറിയപ്പെട്ടിരുന്നയാളാണ് 48 വയസുകാരനായ നവല്‍നി. 

2021 മുതല്‍ ആര്‍ട്ടിക് ജയിലില്‍ തടവിലായിരുന്നു നവല്‍നി. തീവ്രവാദ സംഘടനകള്‍ക്ക് പണം നല്‍കിയെന്ന കേസില്‍ നവല്‍നി നിലവില്‍ തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നത്. ആദ്യം മോസ്‌ക്കോയ്ക്ക് സമീപമുള്ള ജയിലിലായിരുന്നു നവല്‍നിയെ പാര്‍പ്പിച്ചിരുന്ന്. പിന്നീട് 2021ല്‍ നവല്‍നിയെ ആര്‍ട്ടിക് ജയിലിലേക്ക് മാറ്റുകയായിരുന്നു.   2020ല്‍ വിമാനയാത്രയ്ക്കിടെ ചായ കുടിച്ച നവല്‍നിക്ക് വിഷബാധയേറ്റിരുന്നു. 

അഴിമതിയ്ക്കെതിരെയുള്ള പോരാട്ടത്തിലൂടെ റഷ്യയിൽ ലക്ഷക്കണക്കിന് അനുയായികളെ സൃഷ്ടിച്ച നവല്‍നിയെ  ‘പുടിൻ ഏറ്റവും പേടിക്കുന്ന വ്യക്തി’ എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ വിശേഷിപ്പിച്ചിരുന്നത്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

 

 

Trending News