Florida : ആമസോണിന്റെ ഡെലിവറി വാനിൽ (Amazon Delivery Van) നിന്ന് ഒരു സ്ത്രീ പുറത്തേക്കിറങ്ങി പോകുന്ന വീഡിയോ സോഷ്യൽ മീഡയിയിൽ വൈറലായതിന് പിന്നാലെ വാഹനത്തിന്റെ ഡ്രൈവറെ പുറത്താക്കി അമേരിക്കൻ ടെക് ഭീമൻ. ഡൈയ്ലൻ ഹുക്ക് എന്നയാളാണ് 12 സക്കൻഡ് വൈറലായ വീഡിയോ (Viral Video) ഷൂട്ട് ചെയ്തത്. ഡെലിവറി വാനിനുള്ളിൽ കറുത്ത് വസ്ത്രം ധിരിച്ച ഒരു യുവതി പുറത്തേക്കിറങ്ങുന്ന വീഡിയോയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഒരു റോഡിന്റെ സമീപത്തായി ആമസോണി്റെ ഡെലിവറി വാഹനം പാർക്ക് ചെയ്തതായി കാണുന്നുണ്ട്. വീഡിയോ ആരംഭിച്ച് രണ്ട് സക്കൻഡിന് ശേഷം യുവതി വാനിന്റെ പിൻഭാഗത്തുള്ള വാതിലിലൂടെ പുറത്തേക്കിറങ്ങി പോകുന്നതാണ് വീഡിയോ. ഡെലിവറി ഏജന്റെ വാനിന്റെ ഡോർ തുറന്ന് കൊടുക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
ഒരാഴ്ചക്ക് മുമ്പാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്.
Amazon delivery drivers are different! (via @patrickhook01/TT) pic.twitter.com/sS0kzEw0Ij
— i SEENT it (@iseentit_online) October 25, 2021
ALSO READ : viral video: വീടിന്റെ വാതിലിൽ മൂർഖൻ, സംഭവിച്ചത് കണ്ടാൽ ഞെട്ടും!
സംഭവം വൈറലായതോടെ പല തരത്തിലുള്ള ട്രോളുകൾക്കും തമാശകൾക്കും ആമസോൺ വിധേയമാകേണ്ടി വന്നിട്ടുണ്ട്. സംഭവത്തെ പല കാര്യങ്ങൾ വെച്ചാണ് ഉപമിക്കുന്നത്.
"അപ്പോൾ ഇതുകൊണ്ടാണ് എന്റെ ഓർഡർ ഡെലിവറി ചെയ്യാൻ തമാസിക്കുന്നത്" ട്വിറ്ററിൽ ഒരാൾ വീഡയോ പങ്കുവെച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു.
ALSO READ : Cobra Viral Video : 15 അടി നീളമുള്ള മുർഖൻ വീട്ടിലെത്തി, പിന്നീട് നടന്നത് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
സംഭവം വൈറലായതോടെ വാനിന്റെ ഡ്രൈവറെ കണ്ടെത്തിയ അമേരിക്കൻ ടെക്ക് കമ്പനി അമസോണിൽ പുറത്താക്കുകയും ചെയ്തു. ഡെലിവറി വാഹനത്തിനുള്ളി പുറത്ത് നിന്നൊരാൾ പ്രവേശിക്കുന്നത് തങ്ങളുടെ പോളിസിക്ക് വിരുദ്ധമാണ് അതുകൊണ്ട് ഇനി ആ ഡ്രൈവർ ഞങ്ങളോടൊപ്പം ഉണ്ടാകില്ലയെന്ന് അമസോണിന്റെ അമേരക്കൻ വക്തമാവ് മരിയാ ബോഷെട്ടി മാധ്യമങ്ങളോടായി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...