Viral Video: ചൈനയില്‍ കോവിഡ് വ്യാപനം വീണ്ടും തീവ്രമായതോടെ കടുത്ത പ്രതിരോധ നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ പൂര്‍ണമായും കർശന ലോക്ക്ഡൗണിന് വിധേയമാക്കി ചൈന കോവിഡിനെ അതിജീവിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്.
ഷാങ്ഹായ് പോലുള്ള മറ്റ് നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ഇവിടെ ആളുകളെ പുറത്തിറങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ല. അധികൃതര്‍ രോഗികളായ ആളുകളെ വീടിനകത്ത് പൂട്ടിയിടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നഗരങ്ങളില്‍ റെസ്റ്റോറന്റുകളും ബാറുകളും ടേക്ക്ഔട്ടിലേക്ക് പരിമിതപ്പെടുത്തുകയും ജിമ്മുകൾ അടച്ചിടുകയും സ്കൂളുകള്‍ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുകയും ചെയ്തിരിയ്ക്കുകയാണ്.
zero-COVID ലക്ഷ്യം സാധിക്കാന്‍ ഏതു രീതിയും അവലംബിക്കാന്‍ ചൈന തയ്യാറാണ്. ഷാങ്ഹായിലും മറ്റിടങ്ങളിലും കാണുന്ന തരത്തിലുള്ള ലോക്ക്ഡൗണുകൾ ഏർപ്പെടുത്താതെ കേസുകൾ കണ്ടെത്താനാണ് തലസ്ഥാനമായ ബീജിംഗില്‍ അധികാരികള്‍ ശ്രമിക്കുന്നത്.
അതിനാല്‍, ബീജിംഗ് നിവാസികൾ ആഴ്ചയിൽ മൂന്ന് തവണ പരിശോധനകൾക്ക് വിധേയരാകേണ്ടതുണ്ട്. മിക്ക പൊതു ഇടങ്ങളിലും പ്രവേശനം നേടുന്നതിന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമാണ്.
വ്യാഴാഴ്ച ബീജിംഗിൽ 50 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവയില്‍ 8 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രോഗികള്‍ സ്ഥിരീകരിച്ച ഏതാനും പ്രദേശങ്ങള്‍ ഇതിനോടകം അധികാരികളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്.
അതിനിടെ, ബീജിംഗില്‍ നടക്കുന്ന ഒരു കോവിഡ് പരിശോധനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്.
ഞെട്ടിക്കുന്ന ഈ വീഡിയോയില്‍ ഒരു പുരുഷൻ ഒരു യുവതിയുടെ ശരീരത്തില്‍ കയറിയിരുന്ന് പരിശോധനയ്ക്കായി സ്രവമെടുക്കുകയാണ്...!! ഒരു കോവിഡ് ടെസ്റ്റിംഗ് സെന്‍റര്‍ പോലെ തോന്നിക്കുന്ന ഒരു സ്ഥലത്താണ് സംഭവം നടക്കുന്നത്.
യുവതി സ്രവമെടുക്കാന്‍ സമ്മതിക്കുന്നില്ല എന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ആ അവസരത്തില്‍ അവരെ നിലത്ത് വീഴിച്ച് അവരുടെ മുകളില്‍ കയറിയിരുന്ന് സ്രവമെടുക്കാന്‍ ശ്രമിക്കുകയാണ് ഒരു പുരുഷനും പിപിഈ കിറ്റ് അണിഞ്ഞ ഒരു യുവതിയും....!! പുരുഷന്‍റെ കൈ തട്ടി മാറ്റാന്‍ യുവതി ശ്രമിക്കുമ്പോള്‍ അവരുടെ രണ്ടു കൈയും തന്‍റെ കാല്‍ കീഴിലാക്കി നിര്‍ബന്ധപൂര്‍വ്വം സ്രവമെടുക്കുകയാണ്... മൂക്കില്‍ നിന്നും സ്രവമെടുത്ത ശേഷം നിര്‍ബന്ധപൂര്‍വ്വം വായ തുറക്കുന്നതും വീഡിയോയില്‍ കാണാം....!!
വീഡിയോ കാണാം:
这个强行检测姿势应该让全世界看一看 pic.twitter.com/PUwnfCXF4t
കോവിഡ് ടെസ്റ്റിന്‍റെ ചൈനീസ് സ്റ്റൈല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...