Viral Video : ഹെൽമെറ്റ് വെച്ചിട്ട് പോയാൽ മതി; സ്കൂട്ടറിൽ പോകുന്ന ആളെ ഹെൽമെറ്റ് ധരിപ്പിച്ച് ആന

Viral Video : ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻഷു കാബ്ര പങ്ക് വെച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 5, 2022, 04:23 PM IST
  • ഇപ്പോൾ ഹെൽമെറ്റ് വെക്കാതെ സ്കൂട്ടർ ഓടിക്കാൻ ശ്രമിക്കുന്ന ആളെ ഹെൽമെറ്റ് ധരിപ്പിക്കുന്ന ആനയുടെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
  • ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻഷു കാബ്ര പങ്ക് വെച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
  • നിങ്ങളുടെ പ്രിയപ്പെട്ടവരേ ഒരിക്കലും ഹെൽമെറ്റില്ലാതെ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കാൻ അനുവദിക്കരുതെന്ന അടികുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.
Viral Video : ഹെൽമെറ്റ് വെച്ചിട്ട് പോയാൽ മതി; സ്കൂട്ടറിൽ പോകുന്ന ആളെ ഹെൽമെറ്റ് ധരിപ്പിച്ച് ആന

ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഹെൽമെറ്റ് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. അപകടമുണ്ടാകുമ്പോൾ സംരക്ഷണം ഒരുക്കാൻ ഹെൽമെറ്റ് സഹായിക്കും. ഇപ്പോൾ ഹെൽമെറ്റ് വെക്കാതെ സ്കൂട്ടർ ഓടിക്കാൻ ശ്രമിക്കുന്ന ആളെ ഹെൽമെറ്റ് ധരിപ്പിക്കുന്ന ആനയുടെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സുരക്ഷിതത്വത്തിനാണ് പ്രാധാന്യം.

ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻഷു കാബ്ര പങ്ക് വെച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ശരിയായ ബന്ധങ്ങൾ വാക്കുകളിൽ കൂടിയല്ല പ്രവർത്തികളിൽ കൂടിയാണ് കാണിക്കേണ്ടത്. നിങ്ങളുടെ പ്രിയപ്പെട്ടവരേ ഒരിക്കലും ഹെൽമെറ്റില്ലാതെ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കാൻ അനുവദിക്കരുതെന്ന അടികുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

ALSO READ: Viral VIdeo : നഗരത്തിലൂടെ സ്‌കൂട്ടർ സൈക്കിളിൽ കറങ്ങി സണ്ണി ലിയോൺ - വീഡിയോ വൈറലാകുന്നു

വീഡിയോയിൽ ആദ്യം ഹെൽമെറ്റില്ലാത്ത ബൈക്ക് ഓടിക്കാൻ ഒരുങ്ങുന്ന ആളെ, ആന കാലിൽ വലിച്ച് മാറ്റി നിർത്തുന്നതായി കാണാം. വീണ്ടും  ബൈക്ക് ഓടിക്കാൻ ഒരുങ്ങുമ്പോൾ ആൺ തന്നെ ഹെൽമെറ്റെടുത്ത് തലയിൽ വെച്ച് കൊണ്ടുകുകയാണ് വീഡിയോയിൽ. വീഡിയോയ്ക്ക് കമ്മന്റുകളുമായും നിരവധി പേർ എത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഹെൽമെറ്റ് ധരിക്കുന്നതിനുള്ള അവബോധം ആളുകളിൽ ഉയർത്തണമെന്നാണ് മിക്കവരുടെയും ആവശ്യം

Trending News