Viral Video : വെരുകും പാമ്പും നേർക്കുനേർ; പിന്നീട് സംഭവിക്കുന്നത്...

Viverra Snake Fight Viral Video : തല കീഴായി നിന്ന് വെരുക് പാമ്പിനെ ആക്രമിക്കുകയം തിരികെ ഉരകം പ്രത്യാക്രമണം നടത്തുന്നതും വീഡിയോയിൽ കാണാം

Written by - Zee Malayalam News Desk | Last Updated : Aug 24, 2022, 08:59 PM IST
  • ഒരു വെരുകും മരത്തിൽ കാണപ്പെടാറുള്ള നാഗമായ പച്ചിലപാമ്പും തമ്മിൽ എറ്റമുട്ടുന്നതാണ് വീഡിയോ.
  • മരത്തിന്റെ ചില്ലയിൽ ഇരുന്ന് ഇരു മൃഗങ്ങളും നേർക്കുനേരെ ഏറ്റമുട്ടുകയാണ്.
  • തല കീഴായി നിന്ന് വെരുക് പാമ്പിനെ ആക്രമിക്കുകയം തിരികെ ഉരകം പ്രത്യാക്രമണം നടത്തുന്നതും വീഡിയോയിൽ കാണാം.
  • രണ്ട് പേരും തക്കം നോക്കിയാണ് ആക്രമിക്കുന്നത്.
Viral Video : വെരുകും പാമ്പും നേർക്കുനേർ; പിന്നീട് സംഭവിക്കുന്നത്...

Viral Video : മൃഗങ്ങളിൽ ബദ്ധ വൈരികളായി വിശേഷിപ്പിക്കുന്ന രണ്ട് ഇനങ്ങളാണ് കീരിയും പാമ്പും. കേട്ട് പഴകിട്ടുള്ള പല കഥകളിലൂടെയാണ് നമ്മൾ കീരിയും പാമ്പും തമ്മിലുള്ള ശത്രുത അറിയുന്നത്. അതുകൊണ്ടാണ് രണ്ട് പേർ തമ്മിലുള്ള വഴക്കിനെ കീരിയും പാമ്പുമായി വിശേഷിപ്പിക്കുന്നത്. 'ഇരുവരും നേരിൽ കണ്ടാൽ കീരിയും പാമ്പുമാണ്', 'കീരിയും പാമ്പും ഒരുമിച്ചോ?' തുടങ്ങിയ വിശേഷണങ്ങളാണ് രണ്ട് പേർ തമ്മിലുള്ള വഴക്കിനെ നാട്ടുഭാഷയിൽ വിശേഷിപ്പിക്കാറുള്ളത്. 

വെരുകും പാമ്പും

എന്നാൽ കീരി പോലെ തന്നെ പാമ്പിന്റെ ചിരകാല വൈരിയാണ് വെരുക്. ചില ഇടയങ്ങളിൽ മരപ്പട്ടി എന്നൊക്കെ പറയും. അപ്പോൾ ഇവർ നേർക്കുനേർ വന്നാൽ എങ്ങനെ ഇരിക്കും. ഇരു മൃഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയാൽ ആര് ജയിക്കും?

ALSO READ : Viral Video: ചിറകുള്ള പാമ്പിനെ കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത്. ഒരു വെരുകും മരത്തിൽ കാണപ്പെടാറുള്ള നാഗമായ പച്ചിലപാമ്പും തമ്മിൽ എറ്റമുട്ടുന്നതാണ് വീഡിയോ. മരത്തിന്റെ ചില്ലയിൽ ഇരുന്ന് ഇരു മൃഗങ്ങളും നേർക്കുനേരെ ഏറ്റമുട്ടുകയാണ്. 

തല കീഴായി നിന്ന് വെരുക് പാമ്പിനെ ആക്രമിക്കുകയം തിരികെ ഉരകം പ്രത്യാക്രമണം നടത്തുന്നതും വീഡിയോയിൽ കാണാം. രണ്ട് പേരും തക്കം നോക്കിയാണ് ആക്രമിക്കുന്നത്. ആദ്യം അൽപം മേൽക്കൈ പാമ്പിന് ലഭിക്കുമ്പോൾ ബുദ്ധിമാനായ വെരുക് താൻ തലകീഴായി നിൽക്കുന്നത് പന്തികേടായി മനസ്സിലാക്കുന്നുണ്ട്. 

ALSO READ : Viral Video: പട്ടാളക്കാരന്റെ മുന്നിൽ വന്ന് രാജവെമ്പാല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

തുടർന്ന് മര ചില്ലയുടെ മുകളിലേക്ക് കയറി കൂടുതൽ സുരക്ഷിതത്വം വെരുക് ഉറപ്പാക്കുന്നുണ്ട്. പിന്നീട് വെരികിന്റെ പെട്ടെന്നുള്ള ആക്രമണത്തിൽ പാമ്പ് പിന്നോട്ട് വലിയുകയാണ്. എന്നാലും പാമ്പല്ലേ, സർവ ശക്തിയും വീണ്ടും ആർജിച്ച് വെരുകിനെതിരെ പ്രത്യാക്രമണം നടത്തി. പിന്നീട് അൽപ നേരത്തേക്ക് വെരുക് തനിക്ക് എന്തോ സംഭവിച്ചത് പോലെ പ്രകടമാക്കുകയും ചെയ്തു. പക്ഷെ കുറച്ച് നേരത്തിന് ശേഷം തനിക്ക് ഒന്നും സംഭവിച്ചില്ലയെന്ന് വെരുക് മനസ്സിലാക്കിയ വീണ്ടും പാമ്പിനെ ആക്രമിക്കാൻ ഒരുങ്ങുകയാണ്. വീഡിയോ കാണാം: 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News