മനുഷ്യരെപ്പോലെ തന്നെ വിശപ്പും ദാഹവും ഒക്കെയുള്ളവരാണ് മൃഗങ്ങളും പക്ഷികളുമെല്ലാം. മിക്ക സ്ഥലങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. നദികളിലും അരുവികളിലുമെല്ലാം വെള്ളം വറ്റുമ്പോൾ കഷ്ടപ്പെടുന്നത് മൃഗങ്ങളും പക്ഷികളുമാണ്. ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യർക്ക് ഈ പക്ഷി മൃഗാദികൾക്ക് ദാഹജലം നൽകാം. അത്തരത്തിൽ ദാഹിച്ചു വലഞ്ഞ ഒരു കുരുവിക്ക് ഒരാൾ വെള്ളം കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
അനങ്ങാൻ കഴിയാതെ ദാഹിച്ചു വലഞ്ഞ് റോഡിൽ തളർന്ന് നിൽക്കുന്ന കുരുവിയെ വീഡിയോയിൽ കാണാൻ കഴിയും. ഈ കുരുവിക്ക് വെള്ളം കൊടുക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യനെയും ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. ഇയാൾ കുപ്പിയുടെ അടപ്പിൽ അൽപം വെള്ളം ഒഴിച്ച് പക്ഷിയുടെ മുൻപിൽ വച്ചു കൊടുക്കുന്നു. പക്ഷേ കുരുവി അതിൽ നിന്നും വെള്ളം കുടിച്ചില്ല. തുടർന്ന് അയാൾ വെള്ളം ഒഴിച്ച കു്പപിയുടെ അടപ്പ് കയ്യിലെടുത്ത് കുരുവിയുടെ വായിലേക്ക് ഒഴിച്ചു കൊടുക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു.
दो बूँद ज़िंदगी के. pic.twitter.com/pI5Zoc9GJN
— Awanish Sharan (@AwanishSharan) May 20, 2022
Also Read: ഭക്ഷണം പങ്കുവച്ച് സ്ത്രീയും ജിറാഫുകളും; ഹൃദ്യമായ ദൃശ്യങ്ങളെന്ന് സോഷ്യൽ മീഡിയ
ഐഎഎസ് ഓഫീസർ അവനീഷ് ശരൺ ആണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. ”ദോ ബൂന്ദ് സിന്ദഗി കേ (ജീവിതത്തിന് രണ്ട് തുള്ളികൾ)” എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നൽകിയിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...