Viral video: ഫുട്ബോൾ കൊണ്ട് അമ്മാനമാടുന്ന പയ്യൻ; 'മിനി റൊണാൾഡോ'യെന്ന് സമൂഹ മാധ്യമങ്ങൾ

Football skills: സമൂഹമാധ്യമങ്ങളിൽ മികച്ച അഭിപ്രായമാണ് ബ്രസീലിൽ നിന്നുള്ള കുട്ടിയുടെ ഫുട്ബോൾ പ്രകടനത്തിന് ലഭിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 9, 2022, 12:51 PM IST
  • 'തൻസു യെഗൻ' എന്ന ഉപയോക്താവ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്
  • എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു ‘മിനി റൊണാൾഡോ’ വെല്ലുവിളിയാകുമെന്നാണ് കുട്ടിയുടെ പ്രകടനം കണ്ട് സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകൾ
  • ഇൻസ്റ്റാഗ്രാമിൽ രണ്ട് ലക്ഷം ഫോളോവേഴ്‌സുള്ള മാർക്കോ അന്റോണിയോ എന്ന ബ്രസീലിയൻ ആൺകുട്ടിയുടെ പ്രകടനമാണ് വീഡിയോയിലുള്ളത്
Viral video: ഫുട്ബോൾ കൊണ്ട് അമ്മാനമാടുന്ന പയ്യൻ; 'മിനി റൊണാൾഡോ'യെന്ന് സമൂഹ മാധ്യമങ്ങൾ

സമൂഹമാധ്യമങ്ങളിൽ നിരവധി വീഡിയോകൾ ദിനംപ്രതി വൈറലാകാറുണ്ട്. പല തരത്തിലുള്ള വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. കുട്ടികളുടെ പല വീഡിയോകളും ഇത്തരത്തിൽ വൈറലാകാറുണ്ട്. ബ്രസീലിൽ നിന്നുള്ള ഒരു കുട്ടിയുടെ ഫുട്ബോൾ പ്രകടനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ മികച്ച അഭിപ്രായമാണ് ബ്രസീലിൽ നിന്നുള്ള കുട്ടിയുടെ ഫുട്ബോൾ പ്രകടനത്തിന് ലഭിച്ചിരിക്കുന്നത്. 'തൻസു യെഗൻ' എന്ന ഉപയോക്താവ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്.

എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു ‘മിനി റൊണാൾഡോ’ വെല്ലുവിളിയാകുമെന്നാണ് കുട്ടിയുടെ പ്രകടനം കണ്ട് സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകൾ. ഇൻസ്റ്റാഗ്രാമിൽ രണ്ട് ലക്ഷം ഫോളോവേഴ്‌സുള്ള മാർക്കോ അന്റോണിയോ എന്ന ബ്രസീലിയൻ ആൺകുട്ടിയുടെ പ്രകടനമാണ് വീഡിയോയിലുള്ളത്. ഏകദേശം ഒരു മിനിറ്റോളം ആൺകുട്ടി പന്ത് കൊണ്ട് പ്രകടനം നടത്തുന്നുണ്ട്. ഒരു മിനിറ്റോളം പന്ത് താഴെ വീഴാതെ കുട്ടി പ്രകടനം നടത്തുന്നുണ്ട്. 2.2 ദശലക്ഷത്തിലധികം കാഴ്ചക്കാരെയും 77,000 ലൈക്കുകളുമായി വീഡിയോ വൈറലായിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങൾ കുട്ടിയുടെ പ്രകടനം ഫുട്ബോൾ മാന്ത്രികൻ റൊണാൾഡോയുമായാണ് താരതമ്യം ചെയ്യുന്നത്.

ഇരുപത് ലക്ഷത്തിൽ ഒന്ന്; നീല ലോബ്സ്റ്ററിനെ ലഭിച്ച മത്സ്യത്തൊഴിലാളി ചെയ്തത് കണ്ടോ?

പോർട്ട്‌ലാൻഡ്: സമുദ്രം അതിശയകരവും അപൂർവവുമായ ജന്തു-ജീവജാലങ്ങളുടെ ആവാസ കേന്ദ്രവുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള മത്സ്യത്തൊഴിലാളിക്ക് ലഭിച്ച നീല ലോബ്സ്റ്റർ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വളരെ അപൂർവമായാണ് നീല ലോബ്സ്റ്ററുകളെ കണ്ടെത്തുന്നത്. ഇരുപത് ലക്ഷത്തിൽ ഒന്നാണ് ഇവയുടെ എണ്ണം.

പൊതുവേ, തവിട്ട് നിറമോ ചാര നിറമോ ഉള്ള ലോബ്സ്റ്ററുകളാണ് കാണപ്പെടുന്നത്. എന്നാൽ, നീല ലോബ്റ്ററുകളെ വളരെ അപൂർവമായാണ് കണ്ടെത്തുന്നത്. എന്നാൽ നീല ലോബ്സ്റ്ററിനെ ലഭിച്ച പോർട്ട്ലന്റിലെ ലാർസ് ജോഹാൻ എന്ന മത്സ്യത്തൊഴിലാളി ഇതിനെ വീണ്ടും സമുദ്രത്തിലേക്ക് തന്നെ തിരിച്ചുവിട്ടു. ”ഈ നീല ലോബ്‌സ്റ്റർ ഇന്നലെ പോർട്ട്‌ലാൻഡിന്റെ തീരത്ത് നിന്ന് പിടിച്ചതാണ്. ഈ ലോബ്സ്റ്റർ വളരെ ചെറുതാണ്. അതിനാൽ ഇതിനെ തിരികെ സമുദ്രത്തിലേക്ക് വിടുകയാണ്. അവ എണ്ണത്തിൽ വളരെ കുറവുമാണ്''ചിത്രത്തിനൊപ്പം ലാർസ് ജോഹാൻ കുറിച്ചു. 

അപൂർവ ലോബ്സ്റ്ററിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചതിന് പിന്നാലെ വൈറലായിരിക്കുകയാണ്. ക്രസ്റ്റസയാനിൻ എന്ന പ്രോട്ടീന്റെ അമിത ഉൽപാദനം മൂലമാണ് ലോബ്സ്റ്ററുകൾക്ക് നീല നിറം ലഭിക്കുന്നത്. നീല ലോബ്സ്റ്ററിനേക്കാൾ അപൂർവമാണ് ഓറഞ്ച് ഷെൽ ഉള്ള ലോബ്സ്റ്ററുകൾ. ഇത് വളരെ അപൂർവമാണ്. 10 ലക്ഷത്തിൽ ഒന്ന് മാത്രമാണ് ഓറഞ്ച് ലോബ്സറ്ററുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News