Viral Video: മുട്ടയെടുക്കാൻ ശ്രമിച്ചയാളെ ആക്രമിക്കുന്ന പാമ്പ്; ഭയപ്പെടുത്തുന്ന വീഡിയോ

പെരുമ്പാമ്പിൻറെ  മുട്ടകൾ മേശപ്പുറത്ത് കാണാം.ഒരു വടി ഉപയോഗിച്ച് പാമ്പിനെ നീക്കം ചെയ്ത് മുട്ടയെടുക്കാൻ ശ്രമിച്ചതും പാമ്പ്  അവനു നേരെ കുതിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Dec 18, 2022, 10:04 AM IST
  • ക്ലിപ്പിൽ ഒരു പെൺ പെരുമ്പാമ്പിൻറെ മുട്ടകൾ മേശപ്പുറത്ത് കാണാം
  • രു വടി ഉപയോഗിച്ച് പാമ്പിനെ നീക്കം ചെയ്ത് മുട്ടയെടുക്കാൻ ശ്രമിച്ചതും പാമ്പ് അവനു നേരെ കുതിക്കുന്നു
  • മുട്ടകളിൽ നിന്ന് അവയെ ഒരു ഇൻകുബേറ്ററിൽ ഇടും
Viral Video: മുട്ടയെടുക്കാൻ ശ്രമിച്ചയാളെ ആക്രമിക്കുന്ന പാമ്പ്; ഭയപ്പെടുത്തുന്ന വീഡിയോ

Viral Video : ലോകത്തിലെ ഏറ്റവും നീളമേറിയതും ഭാരമേറിയതുമായ പാമ്പുകളിൽ ഒന്നാണ് റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകൾ. ഇവക്ക് ഒരു പ്രത്യേക കളർ കോമ്പിനേഷനും തലയുടെ മുകളിൽ നിന്ന് വാലിന്റെ അറ്റം വരെ കറുത്ത വരയും അടയാളപ്പെടുത്തിയിരിക്കുന്നു. വ്യത്യസ്ത നിറങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റൈലാണ് ഇവയുടെ പ്രത്യേകത. ഇത്തരത്തിൽ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പിൻറെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. റെപ്‌റ്റൈൽ സൂ പ്രിഹിസ്റ്റോറിക് ഇങ്കിന്റെ സ്ഥാപകനും പ്രസിഡന്റുമായ അമേരിക്കൻ യൂട്യൂബർ ജെയ് ബ്രൂവറാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ക്ലിപ്പിൽ ഒരു പെൺ പെരുമ്പാമ്പിൻറെ  മുട്ടകൾ മേശപ്പുറത്ത് കാണാം.ഒരു വടി ഉപയോഗിച്ച് പാമ്പിനെ നീക്കം ചെയ്ത് മുട്ടയെടുക്കാൻ ശ്രമിച്ചതും പാമ്പ്  അവനു നേരെ കുതിക്കുന്നു. വീണ്ടും വീണ്ടും പാമ്പ് അയാളെ കടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. കാഴ്ചക്കാരെ തന്നെ ഞെട്ടിച്ച് കളഞ്ഞ വീഡിയോ ആണിത്.

Also Read: Viral Video: സിംഹങ്ങൾ വളഞ്ഞു.. ധൈര്യം കൈവിടാതെ കാട്ടുപോത്ത്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

അതേസമയം പാമ്പ് തൻറെ മുട്ട അട വിരിയിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ഇത് വഴി എല്ലാം വിരിഞ്ഞ് കിട്ടില്ലെന്നും വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു. അതിനാലാണ് റിസ്ക് എടുത്ത് പാമ്പിനെ നീക്കം ചെയ്യാൻ തയ്യാറായത്. മുട്ടകളിൽ നിന്ന് അവയെ ഒരു ഇൻകുബേറ്ററിൽ ഇടും അവിടെ അവർക്ക് അതിജീവനത്തിനുള്ള അവസരമുണ്ടെന്നും വീഡിയോയിൽ പറയുന്നു.

വീഡിയോയ്ക്ക് 1.9 ദശലക്ഷം കാഴ്ചകളും 71,000 ലൈക്കുകളും ലഭിച്ചു.ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തിന് 6 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ജെയ് ബ്രൂവറിനുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News