Viral Video| സി.സി ടീവിയിൽ പ്രേതനായയുടെ ദൃശ്യങ്ങൾ,ആരും വിശ്വസിക്കാത്തൊരു സംഭവം

 വളർത്ത് നായ റൈഡറിൻറെ മുന്നിലാണ് പ്രേത നായ എത്തിയതെന്നത് ജെയ്ക്ക് അവകാശപ്പെടുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 26, 2021, 08:05 PM IST
  • വളർത്ത് നായ റൈഡറിൻറെ മുന്നിലാണ് പ്രേത നായ എത്തിയതെന്നത് ജെയ്ക്ക് അവകാശപ്പെടുന്നത്
  • കാറ്റേഴ്സ് ന്യൂസ് ഏജൻസിയാണ് യൂടൂബിൽ വീഡിയോ അപ്ലോഡ് ചെയ്തത്
  • ഏഴ് ലക്ഷം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്.31 സെക്കൻറ് മാത്രമുള്ളതാണ് വീഡിയോ
Viral Video| സി.സി ടീവിയിൽ പ്രേതനായയുടെ ദൃശ്യങ്ങൾ,ആരും വിശ്വസിക്കാത്തൊരു സംഭവം

സി.സി ടീവിയിൽ കുടുങ്ങിയ പ്രേതനായയെ പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ആസ്ട്രേലിയയിൽ ആണ് സംഭവം. ജെയ്ക്ക് ഡിമാർക്കോ എന്നയാളാണ് ഇത്തരമൊരു വാദവുമായി രംഗത്ത് വന്നത്.  വളർത്ത് നായ റൈഡറിൻറെ മുന്നിലാണ് പ്രേത നായ എത്തിയതെന്നത് ജെയ്ക്ക് അവകാശപ്പെടുന്നത്.

കാറ്റേഴ്സ് ന്യൂസ് ഏജൻസിയാണ് യൂടൂബിൽ വീഡിയോ അപ്ലോഡ് ചെയ്തത്. വളരെ വേഗമാണ് വീഡിയോ വൈറലായത്. ഏഴ് ലക്ഷം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്.31 സെക്കൻറ് മാത്രമുള്ളതാണ് വീഡിയോ. വീടിൻറെ പിന്നിൽ മറ്റൊരു നായയെ നോക്കി ജെയ്കക്കിൻറെ വളർത്ത് നായ കുരച്ച് കൊണ്ടിരിക്കുന്നതാണ് ദൃശ്യങ്ങളിൽ.

Also Read: Viral Video: കാർ നിർത്തി രണ്ട് സ്ത്രീകൾ പുറത്തിറങ്ങി, പാതയോരത്ത് നിന്നും മോഷ്ടിച്ച സാധനം പക്ഷെ

ഇടയിൽ നായ സമീപത്തെ കമ്പി വേലിക്ക് ചുറ്റും ഒാടുന്നു ഒരു നിഴൽ പോലെ പിറകെ മറ്റേ നായയും ഒാടുന്നു. രണ്ട് നായകളും ചേർന്ന് കടിപിടികൂടുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. എന്നാൽ വളരെ വേഗത്തിൽ പിന്നീട് നായ അപ്രത്യക്ഷമായി. 

Also Read: Viral News: ഭാര്യയ്ക് സമ്മാനമായി Taj Mahal പോലൊരു വീട്..!! നിര്‍മ്മിക്കാന്‍ വേണ്ടിവന്നത് 3 വര്‍ഷം

വളരെ ഉയരത്തിൽ കമ്പിവേലി കെട്ടി അടച്ച വീടിൻറെ പിറക് വശത്ത് അത്തരത്തിൽ ഒരു നായക്ക് എത്താൻ പറ്റില്ലെന്ന് കാണിച്ചാണ് ജെയ്ക്ക് വീഡിയെയെ വിശദീകരിക്കുന്നത്. ഏതായാലും സംഭവം വൈറലായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News