സാമൂഹിക മാധ്യമങ്ങളിൽ വിഡിയോകൾ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ ചിലത് ചിന്തിപ്പിക്കുകയും, കരയിക്കുകയും, അതിശയിപ്പിക്കുകയും ഒക്കെ ചെയ്യാറുണ്ട്. പലരും ജീവിതത്തിലെയും മറ്റും സ്‌ട്രെസും ടെൻഷനും ഒക്കെ മാറ്റാൻ പലപ്പോഴും ഇത്തരം വീഡിയോകൾ കാണാറുണ്ട്. ഇത്തരം വീഡിയോകളിൽ വിവാഹങ്ങളുടെ വീഡിയോകളും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടാറുണ്ട്. വിവാഹവേദികളിലെ സന്തോഷവും കുസൃതികളും ആഘോഷവും ഒക്കെയാണ് വിവാഹ വീഡിയോകളോടുള്ള താത്‌പര്യം വർധിപ്പിക്കുന്നതെങ്കിൽ, മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള ആകാംക്ഷയാണ് മൃഗങ്ങളുടെ വീഡിയോകൾ ശ്രദ്ദേയമാകാൻ കാരണം.
കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ് ആനകൾ. പലപ്പോഴും ആനകളെ ആളുകൾക്ക് പേടിയാണെങ്കിലും കുട്ടിയാനകളുടെ കുസൃതിയും കുറുമ്പുമൊക്കെ എല്ലാവര്ക്കും ഇഷ്ടമാണ്. ഒരു ആനകുട്ടി പൂർണ വളർച്ചയെത്താൻ കുറഞ്ഞത് 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആന വളരുന്നത് തുടരും. ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000 കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും കഴിക്കാറുണ്ട്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം.
ALSO READ : Viral Video : കോഴികളെ ഓടിക്കാൻ ശ്രമിച്ച് ആനക്കുട്ടി, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ
അമേരിക്കയിലെ ഒറിഗോൺ സൂവിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ സൂവിലെ റോസ് റ്റു എന്ന ആന 28 മത് പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയാണ് ഇത്. വീഡിയോയിൽ ആന പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി വെള്ളത്തിൽ കളിക്കുന്നത് കാണാം. കൂടാതെ കേക്കിന് പകരം മത്തങ്ങ ചവിട്ടി പൊട്ടിക്കുകയാണ് ആന വീഡിയോയിൽ. സന്തോഷത്തിൽ റോസ് റ്റു ഡാൻസ് കളിക്കുകയും ഇലകൾ പറിച്ച് എറിയുകയും ഒക്കെ ചെയ്യുന്നുണ്ട്. പാർട്ടി അനിമൽ എന്ന് ഒറിഗോൺ സൂ തന്നെ ഈ വീഡിയോയ്ക്ക് കീഴിൽ കമന്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് റോസ് റ്റുവിന് പിറന്നാൾ ആശംസകളുമായി എത്തിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.