ഒരു ഗ്യാപ്പ് കിട്ടിയാൽ മതി അപ്പോ കളി; പൂച്ചയുണ്ടാക്കിയ ഊരാം പാലം

ഒരു ചരിവിലൂടെ താഴേക്ക് തെന്നി നീങ്ങുന്ന പൂച്ചയാണ് വീഡിയോയിൽ. ഒറ്റ നോട്ടത്തിൽ ഊരാം പാലത്തിലാണെന്ന് തോന്നും

Written by - Zee Malayalam News Desk | Last Updated : Nov 7, 2022, 12:14 PM IST
  • ഒരു ചരിവിലൂടെ താഴേക്ക് തെന്നി നീങ്ങുന്ന പൂച്ചയാണ് വീഡിയോയിൽ
  • 12 സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീഡിയോ
  • ആദ്യ തവണ തെന്നിയ ശേഷം വീണ്ടും ചരിവിനു മുകളിലേക്ക് തിരികെ ഓടുന്ന പൂച്ചയാണ് വീഡിയോയുടെ ഹൈലൈറ്റ്
ഒരു ഗ്യാപ്പ് കിട്ടിയാൽ മതി അപ്പോ കളി; പൂച്ചയുണ്ടാക്കിയ ഊരാം പാലം

Viral Video: നിങ്ങൾ പൂച്ചകളുടെ വീഡിയോ ആരാധകനാണെങ്കിൽ നിങ്ങളുടെ ഫീഡ് പൂച്ച വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കും. പൂച്ചകൾ എന്തുതന്നെ ചെയ്തും നമ്മെ ചിരിപ്പിക്കും. വാസ്തവത്തിൽ, നമ്മിൽ പലർക്കും, ഒരു പൂച്ചയുടെ വീഡിയോ കാണുന്നത് നമ്മുടെ ദിവസം സന്തോഷകരമാക്കുന്നതായിരിക്കും. അത്തരത്തിലൊരു ട്വിറ്റർ വീഡിയോ ഒന്ന് കണ്ട് നോക്കൂ.

Buitengebieden എന്ന ട്വിറ്റർ ഉപയോക്താവ് പങ്കിട്ട ക്ലിപ്പാണ് ഇത്തരത്തിൽ വൈറലായത്.  ഒരു ചരിവിലൂടെ താഴേക്ക് തെന്നി നീങ്ങുന്ന പൂച്ചയാണ് വീഡിയോയിൽ. ഒറ്റ നോട്ടത്തിൽ ഊരാം പാലത്തിലാണെന്ന് തോന്നും.ഒരു കറുത്ത പൂച്ചക്കുട്ടിയാണ് വീഡിയോയിലുള്ളത്.12 സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീഡിയോ.

"ക്യാറ്റ് സ്ലൈഡ്" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ആദ്യത്തെ തവണ തെന്നിയത് ശേഷം വീണ്ടും ചരിവിനു മുകളിലേക്ക് തിരികെ ഓടുന്ന പൂച്ചയാണ് വീഡിയോയുടെ ഹൈലൈറ്റ്. മനോഹരമായ വീഡിയോയ്ക്ക് 330.6K ലൈക്കുകളും 61.5K റീട്വീറ്റുകളും ലഭിച്ചു. 2022 നവംബർ 04 നാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News