Viral Video : വായിൽ കൈയിട്ടാൽ ആരും കടിക്കും; ചീങ്കണ്ണിയുടെ വായിൽ കൈയിട്ട് കടി വാങ്ങി യുവാവ്, വീഡിയോ വൈറൽ

Alligator Attack Viral Video : അനിമൽ പവേഴ്സ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 6, 2022, 04:47 PM IST
  • അനിമൽ പവേഴ്സ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
  • ഈ വീഡിയോയിൽ നദിക്കരയിൽ കിടക്കുന്ന ഒരു ചീങ്കണ്ണിയുടെ വായിൽ മനപൂർവ്വം കൈയിട്ട് പരിശോധിക്കുകയാണ് യുവാവ്.
Viral Video : വായിൽ കൈയിട്ടാൽ ആരും കടിക്കും; ചീങ്കണ്ണിയുടെ വായിൽ കൈയിട്ട് കടി വാങ്ങി യുവാവ്, വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമാകുന്നത് മൃഗങ്ങളുടെ വീഡിയോകളാണ്. അതിൽ തന്നെ പാമ്പുകളുടെയും, മുതലകളുടെയും, ചീങ്കണ്ണികളുടെയും വീഡിയോയ്ക്ക് ആരാധകർ കൂടുതലാണ്. ഇപ്പോൾ ഒരു ചീങ്കണ്ണിയുടെ വായിൽ കൈയിട്ട് കടി വാങ്ങുന്ന യുവാവിന്റെ വീഡിയോയാണ് സാമൂഹിക മാധ്യങ്ങളിൽ വൈറൽ ആകുന്നത്. സാമൂഹിക മാധ്യമങ്ങളിൽ വന്യ മൃഗങ്ങളുടെ വിഡിയോകൾ കൂടുതൽ ശ്രദ്ധ നേടാറുണ്ട്.  വനത്തിലെ മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷ തന്നെയാണ് ഇതിന്  പ്രധാന കാരണവും. 

ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. എന്നാൽ ഈ വീഡിയോ ആളുകളെ പേടിപ്പിക്കുകയും അതേസമയം തന്നെ ചിരിപ്പിക്കുകയുമാണ്. ഈ വീഡിയോയിൽ നദിക്കരയിൽ കിടക്കുന്ന ഒരു ചീങ്കണ്ണിയുടെ വായിൽ മനപൂർവ്വം കൈയിട്ട് പരിശോധിക്കുകയാണ് യുവാവ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Animal Power (@animals_powers)

ALSO READ: Viral Video : ശരിക്കും സിങ്കപ്പെണ്ണ്! സിംഹക്കൂട്ടത്തെ മേച്ച് നടക്കുന്ന യുവതി... വീഡിയോ വൈറൽ ആകാൻ വേറെ എന്ത് വേണം

മനുഷ്യരെ ആരെങ്കിലും ഉപദ്രവിച്ചാൽ  പ്രതികരിക്കുന്നത് സ്വാഭാവികമാണ്. അത് പോലെ തന്നെയാണ് മൃഗങ്ങളും. ചില മനുഷ്യർക്ക് മൃഗങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് ഉണ്ട്. എന്നാൽ ചില സമയങ്ങളിൽ മൃഗങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല. ഈ വീഡിയോയിൽ രണ്ട് ചീങ്കണ്ണികൾ കിടക്കുന്നത് കാണാം. ചീങ്കണ്ണിയെ അടുത്ത് പരിചരിക്കുന്ന ഒരാൾ ചീങ്കണ്ണിയുടെ അടുത്ത ഇരിപ്പുണ്ട്. ചീങ്കണ്ണി വായ തുറന്നപ്പോൾ ഇയ്യാൾ തന്റെ കൈ ചീങ്കണ്ണിയുടെ വായിലിട്ട് പരിശോധിക്കുകയായിരുന്നു.

ആദ്യമൊക്കെ ചീങ്കണ്ണി കാര്യമാക്കതെ ഇരുന്നെങ്കിലും, പിന്നീട് കൈ എടുക്കാതെ ആർക്കൊക്കെയോ വിശദീകരിച്ച് കൊടുക്കുന്നതിനിടയിൽ ചീങ്കണ്ണി പെട്ടെന്ന് കൈയിൽ കടിക്കുകയായിരുന്നു. കൂടാതെ ചീങ്കണ്ണി ഇയാളുടെ കൈ തിന്നാനും ആരംഭിച്ചിരുന്നു. എത്ര കഷ്ടപ്പെട്ടിട്ടും കൈ തിരികെയെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വീഡിയോയിൽ വ്യക്തമല്ല. അത് അറിയാനുള്ള ആഗ്രഹത്തിലാണ് വീഡിയോ കണ്ട ആളുകളും.

അനിമൽ പവേഴ്സ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോ കണ്ട് ഞെട്ടുന്ന കമ്മെന്റുകളും നൽകിയിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കും അടിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News