Viral: പോലീസിനെ പേടിച്ച് ഒളിച്ചിരുന്നത് ടെഡി ബെയറിൽ; ഒടുവിൽ സംഭവിച്ചത്, വൈറലായി ചിത്രങ്ങൾ

Viral: ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 12:44 PM IST
  • പോലീസിനെ പേടിച്ച് കള്ളൻ ഒളിച്ചിരുന്ന സ്ഥലമാണ് എല്ലാവരെയും അതിശയിപ്പിച്ചത്.
  • ജോഷ്വ ഡോബ്സൺ എന്ന 18 കാരനാണ് യുകെ പോലീസ് കണ്ടെത്തിയ ആ മോഷ്ടാവ്.
  • ഒരു ടെഡി ബെയറിന്റെ ഉള്ളിൽ കയറിയാണ് കള്ളൻ ഒളിച്ചിരുന്നത്.
Viral: പോലീസിനെ പേടിച്ച് ഒളിച്ചിരുന്നത് ടെഡി ബെയറിൽ; ഒടുവിൽ സംഭവിച്ചത്, വൈറലായി ചിത്രങ്ങൾ

കള്ളന്മാരുടെ മോഷണവും, മോഷണ രീതിയും അവരെ പോലീസ് പിടികൂടുന്നതും ഒക്കെ സംബന്ധിച്ച് നിരവധി വാർത്തകൾ നമ്മൾ ദിവസവും കാണാറുണ്ട്. സിനിമകളിലും അത്തരം മോഷണ രം​ഗങ്ങൾ ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്. നിരവധി കോമഡി ചിത്രങ്ങളിലൊക്കെ കള്ളൻ മോഷ്ടിക്കാനെത്തുമ്പോൾ ആ വീട്ടിൽ നടക്കുന്ന കാര്യങ്ങളൊക്കെ തമാശരൂപേണ പല സിനിമയിലും കാണാറുള്ളതാണ്. അത്തരത്തിൽ ഒരു രസകരമായ സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. യുകെയിൽ നടന്ന ഒരു വിചിത്രമായ സംഭവമാണിത്. 

കാർ മോഷ്ടിച്ച കള്ളന്റെ പ്രവൃത്തികളെ കുറിച്ചാണ് ഇവിടെ എഴുതുന്നത്. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പോലീസിനെ പേടിച്ച് കള്ളൻ ഒളിച്ചിരുന്ന സ്ഥലമാണ് എല്ലാവരെയും അതിശയിപ്പിച്ചത്. ജോഷ്വ ഡോബ്സൺ എന്ന 18 കാരനാണ് യുകെ പോലീസ് കണ്ടെത്തിയ ആ മോഷ്ടാവ്. ഒരു ടെഡി ബെയറിന്റെ ഉള്ളിൽ കയറിയാണ് കള്ളൻ ഒളിച്ചിരുന്നത്. ആരും അത്ര പെട്ടെന്ന് ശ്രദ്ധിക്കാത്ത, കണ്ടുപിടിക്കാത്ത ഒരു സ്ഥലമെന്ന് കരുതിയാകണം കള്ളൻ അവിടെയൊളിച്ചത്. 

Also Read: Viral Video: അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..!

ഒരു കാർ മോഷ്ടിച്ചതിനും പണം നൽകാതെ ഇന്ധനം നിറച്ചതിനും 18 കാരനായ ജോഷ്വ ഡോബ്‌സണെ മെയ് മാസം മുതൽ അന്വേഷിച്ച് വരികയാണെന്നാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞത്. കഴിഞ്ഞ മാസം, ഇയാളെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ഇയാളുടെ വീട്ടിൽ പോയപ്പോഴാണ് ടെഡി ബെയറിനുള്ളിൽ ഒളിച്ചിരുന്ന ജോഷ്വയെ പോലീസ് കണ്ടെത്തിയത്. 

ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയും 1.9k ലൈക്കുകൾ ലഭിക്കുകയും 2,400-ലധികം ഉപയോക്താക്കൾ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. രസകരമായ നിരവധി കമന്റുകൾ പോസ്റ്റിന് ലഭിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News