ഇറ്റലി: സംഭവം ഭക്ഷണത്തിനായി കഴുത്തറപ്പൻ റേറ്റ് വാങ്ങുന്ന നിരവധി സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ടെങ്കിലും ഞെട്ടിക്കുന്ന ബില്ലുകൾ പലപ്പോഴും കുറവായിരിക്കും. എന്നാൽ അത്തരത്തിലൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഇറ്റലിയിൽ ടൂറിനെത്തിയ നാല് ജപ്പാൻ സുഹൃത്തുക്കൾ.
നാല് പേരും ഇറ്റലിയിലെ പ്രശസ്തമായ സെൻറ് മാർക്ക് സ്ക്വയറിലെ ഒസേറ്ററിയ ഡാ ലൂക്ക എന്ന റെസ്റ്റോറൻറിലാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. കസേരയിൽ ഇരുന്ന നാല് പ്ലേറ്റ് സ്റ്റീക്ക്, ഒരു വറുത്ത മീൻ, ഒരു കുപ്പിവെള്ളം എന്നിവക്ക് ഇവർ ഒാർഡർ നൽകി. ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാൻ എത്തിയതോടെ സുഹൃത്തുക്കളുടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.
ALSO READ : Vladimir Putin: കാഴ്ച കുറയുന്നു.. നാവ് കുഴയുന്നു; പുടിൻ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്
ആകെ ബില്ല് 1,100 യൂറോ അതായത് ഇന്ത്യൻ രൂപ 1 ലക്ഷം. വിദ്യാർഥികൾ ഭയന്ന് പോയെങ്കിലും ഒരു തരത്തിൽ സമനില വീണ്ടെടുത്ത് റെസ്റ്റോറൻറ് ജീവനക്കാരെ സമീപിച്ചു. എന്നാൽ തങ്ങളുടെ ബില്ല് അധികമല്ലെന്നും ഇൻറർനെറ്റ് ഉപയോഗിച്ചതിനാണ് അധികബില്ലെന്നും ജീവനക്കാർ മറുപടി നൽകി. വീണ്ടും അമ്പരന്ന് പോയ ഇവർ ഒരു തരത്തിൽ നുള്ളി പെറുക്കിയ ബില്ല് അടച്ചു.
എന്നാൽ അതങ്ങനെ വിടാൻ ഇവർ ഒരുക്കമായിരുന്നില്ല റെസ്റ്റോറൻറ് തങ്ങളെ വഞ്ചിച്ചതായി കാണിച്ച് ഇവർ പോലീസിൽ പരാതിപ്പെട്ടു. കേസ് ഗൗരവമായി തന്നെ എടുത്ത പോലീസ് നിയമനടപടികളുമായി മുന്നോട്ട് പോയി. ഒടുവിൽ 12.5 ലക്ഷം രൂപ നഷ്ടപരിഹാരം റെസ്റ്റോറൻറിന് നൽകേണ്ടി വന്നു. ഇതിനൊപ്പം തന്നെ മൂന്ന് പ്ലേറ്റ് സീ ഫുട് പാസ്തക്ക് 31000 രൂപ ഈടാക്കിയ മറ്റൊരു ഹോട്ടലിനെതിരെയും വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്.
അതേസമയം പ്രസ്തുത റെസ്റ്റോറൻറിനെ പറ്റി വേറെയും നിരവധി പരാതികളാണ് എത്തുന്നത്. വറുത്ത കടൽ വിഭവങ്ങൾക്ക് 4100 രൂപയും, അത്താഴത്തിന് 1436 രൂപയും ഇതിനൊപ്പം 15 ശതമാനം സർവ്വീസ് ചാർജും ഹോട്ടൽ തട്ടിയെടുത്തെന്ന് ചിലർ ആരോപിക്കുന്നു. പരാതികൾക്കെതിരെ നടപടി എടുക്കാൻ ആലോചിക്കുകയാണ് അധികൃതർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...