Viral: നമ്പർ കണ്ടത് സ്വപ്നത്തിൽ; ഒന്നരകോടി ലോട്ടറി നേടാൻ ഇയാൾ ചെയ്തത്

വിർജീനിയയിലെ ഹെൻറിക്കോ സ്വദേശി അലോൻസോ കോൾമാനാണ് ലോട്ടറി അടിച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 2, 2022, 02:43 PM IST
  • ടിക്കറ്റ് വാങ്ങാൻ ആകെ രണ്ട് ഡോളർ മാത്രമായിരുന്നു അലോൻസോയുടെ പക്കൽ ഉണ്ടായിരുന്നത്.
  • 1 മില്യൺ മുതലാണ് ബാങ്ക് എ മില്യണിന്റെ സമ്മാന തുകകൾ ആരംഭിക്കുന്നത്
  • വിർജീനിയയിലെ ഹെൻറിക്കോ സ്വദേശിയാണ് അലോൻസോ കോൾമാൻ
Viral: നമ്പർ കണ്ടത് സ്വപ്നത്തിൽ; ഒന്നരകോടി ലോട്ടറി നേടാൻ ഇയാൾ ചെയ്തത്

സ്വപ്നത്തിൽ കണ്ട ഒരു സംഭവം ഭാവിയിൽ പ്രവചിച്ചവർ നിരവധി പേരാണ്. ദൈവം തന്നെ തങ്ങളോടം സംസാരിച്ചെന്ന് പോലും ചില വിശ്വാസികൾ പറയുന്നു. അതിനിടയിലാണ് ഒരു സംഭവം.സ്വപ്നത്തിൽ കണ്ട നമ്പറുകൾ വെച്ച് ഒരാൾക്ക് അമേരിക്കയിൽ ലോട്ടറി അടിച്ചു. 

വിർജീനിയയിലെ ഹെൻറിക്കോ സ്വദേശി അലോൻസോ കോൾമാനാണ് ലോട്ടറി അടിച്ചത്. തുക ആവട്ടെ  250,000 ഡോളർ (ഏകദേശം 1.96 കോടി രൂപ) സ്വപ്നത്തിൽ തനിക്ക് പ്രത്യക്ഷപ്പെട്ടതായി അവകാശപ്പെട്ട ആറ് നമ്പറുകൾക്ക് നന്ദി എന്നാണ് സമ്മാനം വാങ്ങിയ ശേഷം അലോൻസോ കോൾമാൻ പറഞ്ഞത്. തനിക്കത് "വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നെന്നും കോൾമാൻ പറയുന്നു.

Also Read: മണ്ഡപത്തിൽ വരനെ കണ്ടതും കണ്ണുനിറഞ്ഞ് വധു, ശേഷം സംഭവിച്ചത്..! വീഡിയോ വൈറൽ 

ഹെൻറിക്കോയിലെ ഗ്ലെൻസൈഡ് കോർണർ മാർട്ടിൽ നിന്നാണ് അലോൻസോ തന്റെ ഭാഗ്യ ലോട്ടറിയുടെ ബാങ്ക് എ മില്യൺ ടിക്കറ്റ് വാങ്ങിയത്. കൃത്യമായി സ്വപ്നത്തിൽ കണ്ട ആറ് സംഖ്യകൾ തന്നെ തിരഞ്ഞെടുത്തു: 13-14-15-16-17-18 എന്നിങ്ങനെ ആയിരുന്നു നമ്പർ സീരിസ്.

ടിക്കറ്റ് വാങ്ങാൻ ആകെ രണ്ട് ഡോളർ മാത്രമായിരുന്നു അലോൻസോയുടെ പക്കൽ ഉണ്ടായിരുന്നത്. ഭാഗ്യമെന്തായാലും കൈവിട്ടില്ല അലൻസോയുടെ ആ ടിക്കറ്റിനായിരുന്നു 25000 ഡോളർ സമ്മാനവും.

ALSO READ: Viral Video : കാർ യാത്രക്കാരന് കരടിയുടെ ഹൈഫൈ; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ

"പ്ലേ യുവർ വേ" എന്ന ഫീച്ചർ ഉപയോഗിച്ച് ജൂൺ 11 ന് നടന്ന നറുക്കെടുപ്പിലായിരുന്നു  അലോൻസോയുടെ നേട്ടം.1 മില്യൺ മുതലാണ് ബാങ്ക് എ മില്യണിന്റെ സമ്മാന തുകകൾ ആരംഭിക്കുന്നത്, 50000 ഡോളർ, 25000 ഡോളർ എന്നിങ്ങനെയണ് മറ്റ് സമ്മാനങ്ങൾ.വിജയികൾക്ക്  നികുതി കിഴിച്ച് ബാക്കി തുക വീട്ടിലേക്ക് കൊണ്ട് പോകാം എന്നതാണ് പ്രത്യേകത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News