ഒരു വീട്ടിൽ 8 ഭാര്യമാരുമായി സന്തോഷത്തോടെ താമസിക്കുന്ന തായ്‌ലൻഡുകാരൻ..!

Viral News: വിവാഹം ചെയ്തുകൊണ്ട് പ്രശസ്തനായിരിക്കുകയാണ് ഈ തായ്‌ലൻഡ്കാരൻ. ഇയാൾ വിവാഹം കഴിച്ചിരിക്കുന്നത്‌ ഒന്നോ രണ്ടോ ആളെയല്ല കേട്ടോ മറിച്ച് എട്ടുപേരെയാണ്.  ഒരു ടിവി ഷോയിലൂടെ പുറത്തുവന്ന കഥ വൈറലാകുകയാണ്.        

Written by - Ajitha Kumari | Last Updated : Feb 3, 2022, 05:05 PM IST
  • ഈ വ്യക്തി തായ്‌ലൻഡുകാരനാണ്
  • ടിവി ഷോയിലൂടെ ഇയാളുടെ കഥ പുറത്തുവന്നു
  • ഓരോ ഭാര്യമാർക്കും പ്രത്യേക കിടപ്പുമുറിയുണ്ട്
ഒരു വീട്ടിൽ 8 ഭാര്യമാരുമായി സന്തോഷത്തോടെ താമസിക്കുന്ന തായ്‌ലൻഡുകാരൻ..!

ബാങ്കോക്ക്:  Viral News: ഒരു ഭാര്യയുമായി തന്നെ ബുദ്ധിമുട്ടി ജീവിക്കുന്നവർക്ക് അറിയാൻ ഒരു രസകരമായ സംഭവമാണിത് കേട്ടോ.  ഒന്നിനെ സഹിക്കാൻ വയ്യ എന്ന് ഈ ആണുങ്ങൾ പലപ്പോഴും പറയുന്നത് നിങ്ങളും കേട്ടിട്ടുണ്ടായിരിക്കും അല്ലെ? അപ്പോഴാണ് ഇവിടൊരാൾ എട്ടു ഭാര്യമാരുമായി ഒരു കൂരയ്ക്ക് കീഴിൽ സന്തോഷത്തോടെ കഴിയുന്നത്. 

തന്റെ എട്ടു ഭാര്യമാരുമായി സന്തോഷത്തോടെ ഒരു വീട്ടിൽ കഴിയുന്ന തായ്‌ലൻഡുകാരനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.  അതും ഒരു വഴക്കോ ബഹളോ ഒന്നും ഇല്ലാതെ.   ഇയാളുടെ കഥ ഇപ്പോൾ ലോകമെമ്പാടും വൈറലാകുകയാണ്. ഓഡിറ്റി സെൻട്രലിൽ (Oddity Central) വന്ന റിപ്പോർട്ട് അനുസരിച്ച്, ഓങ് ഡാം സോറോട്ട് (Ong Dam Sorot) എന്നയാൾ 8 ഭാര്യമാർക്കുമൊപ്പം ഒരു വീട്ടിൽ സന്തോഷത്തോടെ കഴിയുന്നുവെന്നാണ്. 

Also Read: Money Tips: നിങ്ങളുടെ കയ്യിലുണ്ടോ ഒരു രൂപയുടെ ഈ നോട്ട്? നിമിഷങ്ങൾക്കുള്ളിൽ ലഭിക്കും 7 ലക്ഷം രൂപ!

ഓങ് ഡാം സോറോട്ട് (Ong Dam Sorot) ഒരു പ്രൊഫഷണൽ ടാറ്റൂ ആർട്ടിസ്റ്റാണ്. അടുത്തിടെ അദ്ദേഹം ഒരു ടിവി ഷോയിൽ വരികയും അവിടെവച്ച് അദ്ദേഹം തന്റെ ഭാര്യമാരുടെ (8 ഭാര്യമാരുടെ) കഥ പറയുകയും അതിലൂടെ അദ്ദേഹം പ്രശസ്തനാകുകയും ചെയ്തു. യൂട്യൂബിലൂടെ മാത്രം  അദ്ദേഹത്തിൻറെ ഈ  അഭിമുഖത്തിന്റെ വീഡിയോ 30 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്.  തന്റെ ഭാര്യമാർ പരസ്പരം വളരെ നന്നായിട്ടാണ് ഇടപഴകുന്നതെന്നും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പെരുമാറുകയും ചെയ്യുന്നുവെന്ന് അഭിമുഖത്തിൽ ഓങ് പറഞ്ഞു.

Also Read: ഇന്റർനെറ്റിലൂടെ സുഹൃത്തുക്കളായ ഇന്ത്യ-പാക് യുവതികൾ വിവാഹിതരായി..!

ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെവച്ചാണ് തന്റെ ആദ്യ ഭാര്യ നോങ് സ്‌പ്രൈറ്റിനെ കണ്ടുമുട്ടിയതെന്ന് സോറോട്ട് പറഞ്ഞു. അതുപോലെ തന്റെ രണ്ടാം ഭാര്യ നോങ് എലിനെ ഒരു മാർക്കറ്റിൽ വച്ച് കാണുകയും  ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലാകുകയും ചെയ്തുവെന്നും അതിശയകരമായ കാര്യം എന്തെന്നാൽ ആദ്യ ഭാര്യയെക്കുറിച്ച് അറിഞ്ഞിട്ടും അവൾ സോറോട്ടിനെ വിവാഹം കഴിക്കാൻ സമ്മതിച്ചുവെന്നുമാണ് അദ്ദേഹം പറയുന്നത്. അതുപോലെ മൂന്നാമത്തെ ഭാര്യയെ ആശുപത്രിയിൽ വച്ചും നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഭാര്യയെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് കണ്ടുമുട്ടിയതെന്ന് അദ്ദേഹം അഭുമുഖത്തിൽ പറഞ്ഞിരുന്നു.

Also Read: Viral Video: കാട്ടുപന്നിയെ വേട്ടയാടുന്ന കടുവ..! വീഡിയോ വൈറലാകുന്നു 

സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യം

ഈ ആറ് ഭാര്യമാർക്ക് ശേഷവും ഓങ് ഡാം സോറോട്ട് ഒരു യുവതിയെ ക്ഷേത്രത്തിൽ വച്ച് കാണുകയും അവളോട് വിവാഹാഭ്യർത്ഥന നടത്തുകയും അതിൽ അവർ സമ്മതിക്കുകയും ചെയ്തുവത്രേ.  ഇങ്ങനെയാണ് ഏഴാമത്തെ ഭാര്യയെ വീട്ടിൽ കൊണ്ടുവന്നത്.  ശേഷം എട്ടാമത്തെ ഭാര്യയായ നോങ് മായിയെ അവധിക്കാലത്ത് പട്ടായയിൽ വച്ചാണ് അദ്ദേഹം കണ്ടുമുട്ടിയത്. അവധിക്കാലം ആസ്വദിക്കാൻ പോയപ്പോൾ നാല് ഭാര്യമാർകൂടി അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നിട്ടും എട്ടാം ഭാര്യ കടന്നുകൂടിയെന്നത് ശ്രദ്ധേയമാണ്. സോറോട്ടിന്റെ ഈ വിജയകരവും സന്തുഷ്ടവുമായ ജീവിതത്തിന്റെ രഹസ്യം എന്നുപറയുന്നത് അദ്ദേഹത്തിന്റെ കരുതലുള്ള സ്വഭാവമാണ്. ഇക്കാര്യം അദ്ദേഹത്തിൻറെ ഭാര്യമാരും അംഗീകരിക്കുന്നു.  

Also Read: Viral Video: പക്ഷിക്കൂട് ആക്രമിക്കാൻ ശ്രമിച്ച പാമ്പിന് കിട്ടി മുട്ടൻ പണി..! 

സോറോട്ടിന്റെ രണ്ട് ഭാര്യമാർ നിലവിൽ ഗർഭിണികളാണ്. ആദ്യ ഭാര്യ നോങ് സ്പ്രൈറ്റിൽ അദ്ദേഹത്തിന് ഇതിനകം ഒരു മകനുണ്ട്. ഇതിലെല്ലാത്തിലും രസം ഇയാൾ വിവാഹിതണെന്നും ഭാര്യമാരുടെ എണ്ണവും അറിഞ്ഞിട്ടു തന്നെയാണ് ബാക്കിയുള്ളവരും അദ്ദേഹത്തെ വിവാഹം കഴിച്ചത് എന്നതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News