Viral News: പെരുമ്പാമ്പിനെ വിഴുങ്ങുന്ന പാമ്പോ? എക്സ്റേ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

Viral: സൂ മിയാമിയിലെ മൃഗാശുപത്രിയിൽ നിന്ന് എടുത്ത ഈ എക്സ്-റേയിൽ കോട്ടൺമൗത്ത് പാമ്പിനുള്ളിൽ പെരുമ്പാമ്പിന്റെ നട്ടെല്ലും ട്രാൻസ്മിറ്ററും കാണാൻ കഴിയുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 24, 2022, 08:40 PM IST
  • മിയാമി മൃഗശാലയിലെ ശസ്ത്രക്രിയാ വിദഗ്ധർ പെരുമ്പാമ്പിൽ ട്രാക്കിംഗ് ട്രാൻസ്മിറ്റർ ഘടിപ്പിച്ചിരുന്നു.
  • ഈ പെരുമ്പാമ്പിനെ മറ്റൊരു പാമ്പ് തിന്നുന്നതായി കണ്ടെത്തി ശസ്ത്രക്രിയ വിദ​ഗ്ധർ കണ്ടെത്തുകയായിരുന്നു.
  • ഈ പാമ്പ് 'വാട്ടർ മോക്കാസിൻ' എന്നും അറിയപ്പെടുന്നു.
Viral News: പെരുമ്പാമ്പിനെ വിഴുങ്ങുന്ന പാമ്പോ? എക്സ്റേ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

ആട്, കോഴി, പശു തുടങ്ങി മൃ​ഗങ്ങളെയൊക്കെ പെരുമ്പാമ്പ് വിഴുങ്ങുന്നത് നമ്മൾ കേട്ടിട്ടും പല വീഡിയോകളിലൂടെ കണ്ടിട്ടുമുണ്ടാകും. എന്നാൽ ഈ പെരുമ്പാമ്പിനെ വിഴുങ്ങുന്ന മറ്റൊരു പാമ്പ് ഉണ്ടെന്ന കാര്യം എത്ര പേർക്ക് അറിയാം? അതെ അങ്ങനെയും ഒരു പാമ്പ് ഉണ്ടെന്നുള്ളതിന്റെ തെളിവാണ് മിയാമി മൃ​ഗശാലയുടെ ഫേസ്ബുക്ക് പേജിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ. കോട്ടൺമൗത്ത് എന്നറിയപ്പെടുന്ന പാമ്പാണ് പെരുമ്പാമ്പിനെ വിഴുങ്ങിയത്. ഇതിന്റെ എക്സ്-റേയുടെ ഫോട്ടോയും കുറിപ്പുമാണ് മൃ​ഗശാലയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. 

സൂ മിയാമിയിലെ മൃഗാശുപത്രിയിൽ നിന്ന് എടുത്ത ഈ എക്സ്-റേയിൽ കോട്ടൺമൗത്ത് പാമ്പിനുള്ളിൽ പെരുമ്പാമ്പിന്റെ നട്ടെല്ലും ട്രാൻസ്മിറ്ററും കാണാൻ കഴിയുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മിയാമി മൃഗശാലയിലെ ശസ്ത്രക്രിയാ വിദഗ്ധർ പെരുമ്പാമ്പിൽ ട്രാക്കിംഗ് ട്രാൻസ്മിറ്റർ ഘടിപ്പിച്ചിരുന്നു. ഈ പെരുമ്പാമ്പിനെ മറ്റൊരു പാമ്പ് തിന്നുന്നതായി കണ്ടെത്തി ശസ്ത്രക്രിയ വിദ​ഗ്ധർ കണ്ടെത്തുകയായിരുന്നു. ഈ പാമ്പ് 'വാട്ടർ മോക്കാസിൻ' എന്നും അറിയപ്പെടുന്നു.

Also Read: Viral Video: ആനകളുടെ മല്ലയുദ്ധം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

 

കോട്ടൺമൗത്ത് പാമ്പിന്റെ നീളം 43 ഇഞ്ചാണ്. 39 ഇഞ്ചാണ് ചത്ത പെരുമ്പാമ്പിന്റെ നീളം. പെരുമ്പാമ്പിന്റെ വാൽ ഭാഗമാണ് കോട്ടൺമൗത്ത് ആദ്യം വിഴുങ്ങിയതെന്ന് എക്സ്റേയിൽ വ്യക്തമായി കാണാം. Zoo Miami എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രം നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്. ഒരുപാട് പേർ കമന്റും ചെയ്തിട്ടുണ്ട്. യുഎസ്എയുടെ കിഴക്ക് ഭാഗങ്ങളിൽ കണ്ടുവരുന്ന പാമ്പാണ് കോട്ടൺമൗത്ത് പാമ്പ്. കോട്ടൺമൗത്ത്, വാട്ടർ മോക്കാസിൻ എന്നീ പേരുകൾ കൂടാതെ swamp moccasin, black moccasin, gapper എന്നിങ്ങനെയും ഇവ അറിയപ്പെടുന്നു. Agkistrodon piscivorus എന്നാണ് ഇതിന്റെ ശാസ്ത്രനാമം. വിഷപാമ്പാണ് കോട്ടൺമൗത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News