Joe Biden Ukraine visit : ജോ ബൈഡൻ യുക്രൈനിൽ; യുഎസ് പ്രസിഡന്റ് നടത്തിയത് അപ്രതീക്ഷിത സന്ദർശനം

Joe Biden at Ukriane : പോളണ്ടിലേക്കുള്ള യാത്രമധ്യേയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രൈനിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Feb 20, 2023, 05:00 PM IST
  • യുക്രൈനിൽ റഷ്യൻ അഭിനിവേശത്തിന് ഒരു വർഷം പൂർത്തിയാകുന്ന വേളയിലാണ് ജോ ബൈഡന്റെ സന്ദർശനം.
  • റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ആദ്യമായിട്ടാണ് യുഎസ് പ്രസിഡന്റ് കീവിൽ സന്ദർശനം നടത്തുന്നത്.
  • കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചത്.
  • പോളണ്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അമേരിക്കൻ പ്രസിഡന്റ് കീവിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്.
Joe Biden Ukraine visit : ജോ ബൈഡൻ യുക്രൈനിൽ; യുഎസ് പ്രസിഡന്റ് നടത്തിയത് അപ്രതീക്ഷിത സന്ദർശനം

കീവ് : യുക്രൈനിൽ അപ്രതീക്ഷിത സന്ദർശനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈന്റെ തലസ്ഥാനമായ കീവിൽ വെച്ച് പ്രസിഡന്റ് വ്ളോഡിമെർ സിലെൻസ്കിയുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തി. യുക്രൈനിൽ റഷ്യൻ അധിനിവേശത്തിന് ഒരു വർഷം പൂർത്തിയാകുന്ന വേളയിലാണ് ജോ ബൈഡന്റെ സന്ദർശനം. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ആദ്യമായിട്ടാണ് യുഎസ് പ്രസിഡന്റ് കീവിൽ സന്ദർശനം നടത്തുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചത്. പോളണ്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അമേരിക്കൻ പ്രസിഡന്റ് കീവിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. 

റഷ്യക്കും വ്ളാഡിമർ പുട്ടിനെതിരെയും കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചുകൊണ്ടാണ് ബൈഡന്റെ അപ്രതീക്ഷിത യുക്രൈൻ സന്ദർശനം. ഉക്രെയ്നിന്റെ ജനാധിപത്യം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയോടുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയെന്നതാണ് സന്ദർശനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചു. 

റഷ്യ സൈനിക അധിനിവേശം നടത്തിയപ്പോൾ പുട്ടിൻ കരുതി യുക്രൈൻ ദുർബലരാണെന്നും പാശ്ചാത്യ രാജ്യങ്ങൾ തമ്മിൽ വേർപിരിഞ്ഞുയെന്നു. എന്നാൽ പുട്ടിന് മനസ്സിലായി തനിക്ക് തെറ്റ് പറ്റിയെന്നെ ബൈഡൻ ട്വീറ്റ് ചെയ്തു. സന്ദർശനത്തിനിടെ ബൈഡൻ യുക്രൈന് 50 കോടി യുഎസ് ഡോളറിന്റെ സഹായവും വാഗ്ധാനം ചെയ്തു.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News