കീവ്: സൈന്യത്തോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചെന്ന പ്രചാരണം തള്ളി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. കീഴടങ്ങാൻ നിർദേശിച്ചെന്നത് വ്യാജപ്രചാരണമാണെന്നും സെലെൻസ്കി വ്യക്തമാക്കി. സൈന്യം ആയുധം താഴെവയ്ക്കില്ല. രാജ്യത്തിനായി പോരാടുമെന്നും ഔദ്യോഗിക വസതിക്ക് മുന്നിൽ നിന്ന് പുറത്ത് വിട്ട വീഡിയോയിൽ സെലെൻസ്കി വ്യക്തമാക്കുന്നു. യുക്രൈൻ സൈന്യം കീഴടങ്ങുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് സെലെൻസ്കി വീഡിയോ സന്ദേശം പുറത്ത് വിട്ടത്.
Не вірте фейкам. pic.twitter.com/wiLqmCuz1p
— Володимир Зеленський (@ZelenskyyUa) February 26, 2022
കീവ് വിടാന്‍ സെലെന്‍സ്‌കിയെ സഹായിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം അദ്ദേഹം നിരസിച്ചതായ വാര്‍ത്തകൾ മുൻപ് പുറത്ത് വന്നിരുന്നു. താനും തന്റെ കുടുംബവുമാണ് റഷ്യയുടെ ലക്ഷ്യമെന്ന് സെലെൻസ്കി പറഞ്ഞിരുന്നു. എന്നാൽ, അവസാനഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലെന്‍സ്‌കി അറിയിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്റ് ഓഫീസിന് മുന്നില്‍ നിന്ന് സെലന്‍സ്‌കി സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നത്.
അതേസമയം, യുക്രൈനെതിരെ മൂന്നാം ദിവസവും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. അതിനിടെ, യുക്രൈന് സഹായവുമായി യുഎസ് രംഗത്തെത്തി. യുക്രൈന്റെ സൈനിക ചെലവിന് യുഎസ് പണം നൽകി. 600 മില്യൺ യുഎസ് ഡോളറാണ് നൽകിയത്. അടിയന്തര സൈനികാവശ്യത്തിനാണ് യുഎസ് സഹായം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവിൽ ജോ ബൈഡൻ ഒപ്പ് വച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...