കരിങ്കടൽ കടന്ന് ധാന്യ കയറ്റുമതി; പ്രതീക്ഷകൾ നൽകി 'മിറർ ഡീൽ'

ഫെബ്രുവരി 24-ലെ റഷ്യൻ അധിനിവേശം ഉക്രേയിനിൽ നിന്നുള്ള ധാന്യങ്ങളുടെ അഭാവം  ലോകത്തിലെ ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കി. ഈ സാഗചര്യത്തിലാണ് തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിൽ ഇരുവിഭാഗവും യുഎന്നിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്. അവിടെയും ഇരു രാജ്യങ്ങളുടെ പ്രതിനിധികൾ ഒരേ മേശയ്ക്ക് ചുറ്റും ഇരുന്നിരുന്നില്ല. റഷ്യയുടെ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ആദ്യം മോസ്‌കോയുടെ കരാറിൽ ഒപ്പുവച്ചു. തുടർന്ന് ഉക്രേനിയൻ ഇൻഫ്രാസ്ട്രക്ചർ മന്ത്രി ഒലെക്‌സാണ്ടർ കുബ്രാക്കോവ് കൈവിന്റെ സമാന കരാറിൽ ഒപ്പുവച്ചു.

Written by - ടി.പി പ്രശാന്ത് | Edited by - Zee Malayalam News Desk | Last Updated : Jul 23, 2022, 02:43 PM IST
  • ഉക്രേനിയിൽ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ധാന്യക്ഷാമം ഗുരുതരമായി ബാധിച്ചു.
  • ആഫ്രിക്കയുടെ ഗോതമ്പിന്റെ 40% ഉക്രെയ്‌നും റഷ്യയുമാണ് സാധാരണയായി വിതരണം ചെയ്യുന്നത്.
  • ഉക്രേനിയൻ ഗോതമ്പിന്റെ മറ്റൊരു വലിയ ഇറക്കുമതിക്കാരായ സിറിയയിൽ ബ്രെഡിന്റെ വില ഇരട്ടിയായി.
കരിങ്കടൽ കടന്ന് ധാന്യ കയറ്റുമതി; പ്രതീക്ഷകൾ നൽകി 'മിറർ ഡീൽ'

റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഉക്രേനിയൻ തുറമുഖങ്ങളിൽ നിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ധാന്യങ്ങൾ കൊണ്ടുപോകാൻ ചരക്ക് കപ്പലുകളെ അനുവദിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ഒരു കരാറിലെത്തി. റഷ്യ ഏർപ്പെടുത്തിയ ഉപരോധം ലോകത്തിലെ ചില ദരിദ്ര രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതിനും ക്ഷാമത്തിനും കാരണമായ പശ്ചാത്തലത്തിൽ ഒപ്പുവച്ച കരാർ ലോകത്തിന് ഏറെ ആശ്വാസമാണ് നൽകുന്നത്.

ഫെബ്രുവരി 24-ലെ റഷ്യൻ അധിനിവേശം ഉക്രേയിനിൽ നിന്നുള്ള ധാന്യങ്ങളുടെ അഭാവം  ലോകത്തിലെ ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കി. ഈ സാഗചര്യത്തിലാണ് തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിൽ ഇരുവിഭാഗവും യുഎന്നിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്. അവിടെയും ഇരു രാജ്യങ്ങളുടെ പ്രതിനിധികൾ ഒരേ മേശയ്ക്ക് ചുറ്റും ഇരുന്നിരുന്നില്ല. റഷ്യയുടെ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ആദ്യം മോസ്‌കോയുടെ കരാറിൽ ഒപ്പുവച്ചു. തുടർന്ന് ഉക്രേനിയൻ ഇൻഫ്രാസ്ട്രക്ചർ മന്ത്രി ഒലെക്‌സാണ്ടർ കുബ്രാക്കോവ് കൈവിന്റെ സമാന കരാറിൽ ഒപ്പുവച്ചു. 

Read Also: Viral Video: ഉടമയെ കൃഷിയിൽ സഹായിക്കുന്ന നായ, വൈറലായി വീഡിയോ

അതനുസരിച്ച് , ഉക്രേനിയൻ കപ്പലുകൾക്ക് തുറമുഖത്തിലൂടെ ചരക്കുനീക്കം നടത്താം.  അതേസമയം, ആയുധക്കടത്തിനെക്കുറിച്ചുള്ള റഷ്യൻ ഭയം അകറ്റാൻ തുർക്കി കപ്പലുകൾ പരിശോധിക്കും. കരിങ്കടൽ വഴിയുള്ള ധാന്യങ്ങളുടെയും വളങ്ങളുടെയും റഷ്യയുടെ കയറ്റുമതി അനുവദനീയമാണ്. അവയാണ് പ്രധാന വ്യവസ്ഥകൾ. റഷ്യ -ഉക്രെയ്ൻ ആക്രമിച്ചതിനുശേഷം കരിങ്കടലിൽ പ്രവേശിക്കുന്ന കപ്പലുകളുടെ ഇൻഷുറൻസ് ചെലവ് കുതിച്ചുയർന്നിട്ടുണ്ട്. ചില ഇൻഷുറർമാർ ഒരു യാത്രയ്ക്ക് കപ്പലിന്റെ മൂല്യത്തിന്റെ 5% അല്ലെങ്കിൽ 10% ഈടാക്കുന്നതെന്ന് ഇൻഷുറൻസ് വ്യവസായ സ്ഥാപനമായ ലോയ്ഡ്സ് മാർക്കറ്റ് അസോസിയേഷന്റെ നീൽ റോബർട്ട്സ് വ്യക്തമാക്കുന്നു. 

അതാണ് തങ്ങളുടെ ധാന്യകയറ്റുകമതിക്ക് തിരിച്ചടിയുണ്ടാക്കിയതെന്നാണ് റഷ്യൻ വാദം. പുതുതായി രൂപപ്പെട്ട കരാർ പ്രതീക്ഷ നൽകുന്നതാണ്. ഉക്രേനിയൻ തുറമുഖങ്ങളിൽ നിന്ന് ധാന്യം വീണ്ടെടുക്കാനും വ്യാപാരം വീണ്ടും സജീവമാക്കാനും കഴിയും. സംഘർഷം മൂലം ഉക്രെയ്നിൽ 20 മില്യൺ ടൺ ധാന്യം രാജ്യത്ത് കുടുങ്ങിക്കിടക്കുകയാണ്. ഉക്രെയ്ൻ സാധാരണയായി ഉത്പാദിപ്പിക്കുന്ന 86 ദശലക്ഷം ടൺ ധാന്യത്തിന്റെ 30% വിളവെടുക്കാറില്ല. മാത്രമല്ല ഈ വർഷത്തെ വിളവെടുപ്പിന് ശേഷം ഇത് 75 മില്യൺ ടണ്ണായി ഉയരുമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വ്യക്തമാക്കിയിരുന്നു. അതേസമയം, യുദ്ധത്തിന്റെ അനന്തരഫലമായി ഈ വർഷത്തെ വിളവെടുപ്പ് ചെറുതായിരിക്കും. 

Read Also: Sri Lanka Prime Minister: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി, ദിനേഷ് ഗുണവർധനെ അധികാരമേറ്റു

ഉക്രേനിയിൽ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ധാന്യക്ഷാമം ഗുരുതരമായി ബാധിച്ചു. ഉക്രെയ്ൻ സാധാരണയായി ലോകത്തിലെ നാലാമത്തെ വലിയ ധാന്യ കയറ്റുമതിക്കാരനാണ്. ഇത് സാധാരണയായി ലോകത്തിലെ സൂര്യകാന്തി എണ്ണയുടെ 42%, ചോളത്തിന്റെ 16%, ഗോതമ്പിന്റെ 9% എന്നിവ ഉത്പാദിപ്പിക്കുന്നു. കൂടാതെ,ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പു കയറ്റുമതിക്കാരായ റഷ്യയ്ക്കും തിരിച്ചടിയുണ്ടായി. പാശ്ചാത്യ ഉപരോധങ്ങൾ റഷ്യൻ കൃഷിയെ ലക്ഷ്യമിടുന്നില്ലെങ്കിവലും അവരുടെ ഗോതമ്പ് കയറ്റുമതി കുറഞ്ഞു. ഇൻഷുറൻസ് നിരക്കുകൾ വർദ്ധിപ്പിച്ചത്  കയറ്റുമതി തടസ്സപ്പെടുത്തി. കാർഷിക ഉൽപന്നങ്ങൾ വഹിക്കുന്ന റഷ്യൻ കപ്പലുകൾക്ക് യൂറോപ്യൻ യൂണിയൻ തുറമുഖങ്ങളിൽ നിന്ന് വിലക്കില്ല .

ആഫ്രിക്കൻ ഡെവലപ്‌മെന്റ് ബാങ്ക് റിപ്പോർട്ട് അനുസരിച്ച് ആഫ്രിക്കയുടെ ഗോതമ്പിന്റെ 40% ഉക്രെയ്‌നും റഷ്യയുമാണ് സാധാരണയായി വിതരണം ചെയ്യുന്നത്. എന്നാൽ യുദ്ധം ആഫ്രിക്കയിൽ 30 ദശലക്ഷം ടൺ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഇത് ഭൂഖണ്ഡത്തിലുടനീളമുള്ള ഭക്ഷ്യവിലയിൽ 40% വർദ്ധനവുണ്ടാക്കി. നൈജീരിയയിൽ, പാസ്ത, ബ്രെഡ് തുടങ്ങിയ ഭഷ്യവസ്തുക്കളുടെ വില 50% വരെ വർദ്ധിച്ചു. ഉക്രെയ്നിൽ നിന്ന് ഒരു വർഷം ഒരു ദശലക്ഷം ടണ്ണിലധികം ഗോതമ്പാണ് യെമൻ സാധാരണയായി  ഇറക്കുമതി ചെയ്യുന്നത്. റഷ്യൻ- ഉക്രെയിൻ സംഘർഷം ആരംഭിച്ചതോടെ ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിലെ ഗോതമ്പ് വിതരണത്തിലെ ഇടിവ് മൂലം യെമനിൽ മാവിന്റെ വില 42 ശതമാനവും റൊട്ടിയുടെ വില 25 ശതമാനവും വർദ്ധിച്ചതായി ഐക്യരാഷ്ട്രസഭ പറയുന്നു.

Read Also: Nostradamus Predictions: 2022-ല്‍ വരാനിരിയ്ക്കുന്നത് മഹാവിപത്ത്, നോസ്ട്രഡാമസിന്‍റെ പ്രവചനത്തിൽ ഭയന്ന് വിറച്ച് ലോകം

ഉക്രേനിയൻ ഗോതമ്പിന്റെ മറ്റൊരു വലിയ ഇറക്കുമതിക്കാരായ സിറിയയിൽ ബ്രെഡിന്റെ വില ഇരട്ടിയായി. നിലവിൽ രാജ്യാന്തര വിപണിയിൽ ഗോതമ്പിന്റെ വില ഇടിയുകയാണ്. എന്നിരുന്നാലും, ഉക്രെയിനിൽ നിന്ന് ധാന്യങ്ങൾ കയറ്റുമതി ചെയ്തില്ലെങ്കിൽ, മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പല രാജ്യങ്ങളിലെയും റൊട്ടിയുടെ വില ഇനിയും ഉയർത്തും. ഇത് വലിയൊരു സാമൂഹിക അശാന്തിക്ക് കാരണമാകുമെന്നാണ് ഭക്ഷ്യസുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News