UK Coronavirus Variant വ്യാപിച്ചത് 50ല്‍ അധികം രാജ്യങ്ങളില്‍, WHO

ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്  സംബന്ധിച്ച നിര്‍ണ്ണായക  വെളിപ്പെടുത്തലുമായി  ലോകാരോഗ്യ സംഘടന 

Written by - Zee Malayalam News Desk | Last Updated : Jan 13, 2021, 10:50 PM IST
  • ജനിതകമാറ്റം വന്ന കൊറോണ വൈറസ് ഇതിനോടകം ഇന്ത്യയടക്കം50 രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞതായി ലോകാരോഗ്യ സംഘടന
  • ബ്രിട്ടനില്‍ കണ്ടെത്തിയ VOC 202012/01 വകഭേദത്തെപ്പറ്റി 2020 ഡിസംബര്‍ 14നാണ് ആദ്യം ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.
UK Coronavirus Variant വ്യാപിച്ചത്  50ല്‍  അധികം  രാജ്യങ്ങളില്‍, WHO

Geneva: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്  സംബന്ധിച്ച നിര്‍ണ്ണായക  വെളിപ്പെടുത്തലുമായി  ലോകാരോഗ്യ സംഘടന 

ജനിതകമാറ്റം വന്ന  കൊറോണ വൈറസ് (UK Coronavirus Variant) ഇതിനോടകം  ഇന്ത്യയടക്കം50 രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞതായി  ലോകാരോഗ്യ സംഘടന (World Health Organisation, WHO) വ്യക്തമാക്കി.

പുതിയ കൊറോണ  വൈറസ്  (Corona Virus) വകഭേദങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ലോക രാഷ്ട്രങ്ങളില്‍  ആശങ്ക ഉയര്‍ത്തുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍.  

ബ്രിട്ടനില്‍ കണ്ടെത്തിയ VOC 202012/01 വകഭേദത്തെപ്പറ്റി 2020 ഡിസംബര്‍ 14നാണ് ആദ്യം ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഈ വൈറസ് ഇതിനോടകം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. വൈറസ് ബാധിക്കുന്നവരുടെ പ്രായവും ലിംഗവും മറ്റ് വകഭേദങ്ങളിലേതിന് സമാനമാണ്. എന്നാല്‍ വ്യാപനശേഷി കൂടുതലാണെന്നാണ് ഇതുവരെ കണ്ടെത്തിയ  വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

വൈറസിന്‍റെ  മൂന്നാമതൊരു വകഭേദം ജപ്പാനില്‍ കണ്ടെത്തിയെന്ന് സംശയിക്കുന്നതായും, എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷങ്ങളും പഠനങ്ങളും  ആവശ്യമുണ്ടെന്നും സംഘടന പറയുന്നു.

അതേസമയം, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനുവരി ഒന്‍പതിന് ബ്രസീലില്‍ നിന്ന് ജപ്പാനിലെത്തിയ നാല് യാത്രക്കാരില്‍ പുതിയൊരു വകഭേദം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിലാണ് കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച ലോകാരോഗ്യസംഘടന ലോകത്തെ 1,750ഓളം ശാസ്ത്രജ്ഞരുടെ യോഗം വിളിച്ചിരുന്നു. വൈറസ് ഗവേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

Also read: Coronavirus Variant: അതിതീവ്ര കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 96, കരുതലോടെ രാജ്യം

ബ്രിട്ടനിലാണ് ജനിതക മാറ്റം വന്ന കൊറോണ വൈറസ്  ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിവേഗം പടരുന്ന വിധത്തില്‍ കൊറോണ  വൈറസിന് ജനിതക മാറ്റം സംഭവിച്ചത്  ലോകം ആശങ്കേയോടെയാണ് നോക്കി കാണുന്നത്.
 
ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്. എന്നാല്‍, പുതിയ  കൊറോണ വൈറസ് പെട്ടെന്ന് പകരുന്നതാണെങ്കിലും പഴയതിനോളം മാരകമല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.  

Trending News