Train Crash: ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; 26 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Train Crash In Greece: അപകടത്തെത്തുടർന്ന് നിരവധി ബോ​ഗി​കൾ പാളം തെറ്റി. മൂന്ന് ബോ​ഗികൾക്ക് തീപിടിച്ചു. 60 പേർക്ക് പരിക്കേറ്റതായും ഇതിൽ 25 പേരുടെ നില ഗുരുതരമാണെന്നും സമീപ നഗരമായ ലാരിസയിലെ ആശുപത്രി അധികൃതർ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Mar 1, 2023, 09:12 AM IST
  • പരിക്കേറ്റ യാത്രക്കാരെ എത്തിക്കാൻ സമീപത്തെ പല നഗരങ്ങളിൽ നിന്നും ആംബുലൻസുകൾ എത്തി
  • കുടുങ്ങിക്കിടക്കുന്ന ആളുകളെ പുറത്തെടുക്കുന്നതിനായി രക്ഷാപ്രവർത്തനം തുടരുകയാണ്
  • രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ സൈന്യവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ലാരിസയിലെ രണ്ട് ആശുപത്രികളെ എമർജൻസി ഡ്യൂട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു
Train Crash: ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; 26 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

തെസ്സലോനിക്കി: വടക്കൻ ഗ്രീസിൽ ബുധനാഴ്ച പുലർച്ചെ പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ച് അപകടം. 26 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രെയിന് തീപിടിച്ചതായും പോലീസും ഫയർ സർവീസ് ഉദ്യോഗസ്ഥരും അറിയിച്ചു. ഏഥൻസിൽ നിന്ന് ഏകദേശം 380 കിലോമീറ്റർ (235 മൈൽ) വടക്ക് ടെമ്പെക്കിന് സമീപമാണ് അപകടമുണ്ടായത്.

അപകടത്തെത്തുടർന്ന് നിരവധി ബോ​ഗി​കൾ പാളം തെറ്റി. മൂന്ന് ബോ​ഗികൾക്ക് തീപിടിച്ചു. 60 പേർക്ക് പരിക്കേറ്റതായും ഇതിൽ 25 പേരുടെ നില ഗുരുതരമാണെന്നും സമീപ നഗരമായ ലാരിസയിലെ ആശുപത്രി അധികൃതർ പറഞ്ഞു. വലിയ അപകടമാണ് ഉണ്ടായതെന്ന് സെൻട്രൽ തെസ്സാലി ഏരിയയുടെ റീജിയണൽ ഗവർണറായ കോസ്റ്റാസ് അഗോറസ്റ്റോസ് സർക്കാർ ടെലിവിഷനോട് പറഞ്ഞു.

ALSO READ: Varappuzha Blast: സ്ഫോടനമുണ്ടായത് അനധികൃതമായി സൂക്ഷിച്ച ശേഖരത്തിൽ നിന്ന്; പടക്കം വിൽക്കാനുള്ള ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് കളക്ടർ

പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിൽ എത്തിക്കാൻ സമീപത്തെ പല നഗരങ്ങളിൽ നിന്നും ആംബുലൻസുകൾ എത്തി. കുടുങ്ങിക്കിടക്കുന്ന ആളുകളെ പുറത്തെടുക്കുന്നതിനായി രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ സൈന്യവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ലാരിസയിലെ രണ്ട് ആശുപത്രികളെ എമർജൻസി ഡ്യൂട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. തെസ്സലോനിക്കിയിൽ നിന്ന് ലാരിസയിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിനും എതിരെ വന്ന ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News