പാരിസിൽ മതനിന്ദ ആരോപിച്ച് ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊന്നു. പാരിസി(Paris)ലെ ഒരു സ്‌കൂളിന് സമീപത്ത് വച്ചാണ് ഒരാൾ അധ്യപാകനെ ആക്രമിച്ചത്. ഇതിനു പിന്നാലെ പോലീസുമായുണ്ടായ വെടിവെപ്പിൽ ആക്രമി കൊല്ലപ്പെട്ടു.
എന്നാൽ, ആക്രമി ആരെന്നു തിരിച്ചറിയാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സാമുവൽ പാറ്റി എന്ന അധ്യാപകനാണ് ആക്രമണത്തിനിരയായത്. ഒരു മാസം മുൻപ് പാറ്റി വിദ്യാർത്ഥികളെ പ്രവാചകന്റെ കാർട്ടൂൺ കാണിച്ചിരുന്നു. ഇതിനു പിന്നാലെ വലിയ രീതിയിൽ പ്രതിഷേധവും ഉയർന്നിരുന്നു.
ALSO READ | നവ്യ നിങ്ങൾ നടി മാത്രമായിരുന്നു; ഇപ്പോൾ നന്മയുള്ള മനുഷ്യസ്നേഹിയും: ഫിറോസ് കുന്നംപറമ്പിൽ
മുസ്‌ലിം വിദ്യാർത്ഥികളോട് ക്ലാസിൽ നിന്നും ഇറങ്ങി പോകാൻ ആവശ്യപ്പെട്ട ശേഷമാണ് പാറ്റി മറ്റ് കുട്ടികളെ കാർട്ടൂൺ കാണിച്ചത്. ഇതിനു പിന്നാലെ സ്‌കൂളിൽ യോഗം വിളിച്ചു ചേർത്തു. എന്നാൽ, യോഗത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുകയായിരുന്നു.
ഫ്രഞ്ച് ആക്ഷേപമാസികയായ ഷാർലെ എബ്ദോയിൽ പ്രവാചകന്റെ കാർട്ടൂൺ വന്നതിനെ തുടർന്ന് 2015ൽ ആക്രമണം നടന്നിരുന്നു. അന്ന് മാസികയുടെ ഓഫീസിൽ നടന്ന വെടിവെപ്പിൽ 12 പേരാണ് കൊല്ലപ്പെട്ടത്.