മുൻ കാമുകിയെ തീകൊളുത്തി; തീ പടർന്നപ്പോൾ യുവതി യുവാവിനെ കെട്ടിപ്പിടിച്ചു, ഒടുവിൽ..!

കോവിഡ് കെയർ സെന്ററിലെ നഴ്സായ ചിന്നാരിയും മുൻ കാമുകൻ ജി നഗഭൂഷണവുമാണ് മരണമടഞ്ഞത്.  

Last Updated : Oct 14, 2020, 10:20 PM IST
  • തിങ്കളാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് ചിന്നാരി മടങ്ങവേറോഡിൽ വച്ച് ചിന്നാരിയും നാഗഭൂഷണും കണ്ടുമുട്ടുകയും അവിടെവച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു.
  • വാക്കേറ്റം മൂത്തപ്പോഴാണ് കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ നാഗഭൂഷൺ ചിന്നാരിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
  • ശരീരത്തിൽ തീ പടർന്നതോടെ യുവതി നഗഭൂഷണിനെ തന്നോടൊപ്പം ചേർത്ത് പിടിക്കുകയായിരുന്നു.
മുൻ കാമുകിയെ തീകൊളുത്തി; തീ പടർന്നപ്പോൾ യുവതി യുവാവിനെ കെട്ടിപ്പിടിച്ചു, ഒടുവിൽ..!

നഴ്സായ യുവതിയെ തീ കൊളുത്തിക്കൊല്ലാൻ ശ്രമിച്ചു ഒടുവിൽ രണ്ടാളും മരിച്ചു.  സംഭവം നടന്നത് ആന്ധ്ര (Andhara Pradesh)യിലെ വിജയവാഡയിലാണ്.  ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരണത്തിന് കീഴടങ്ങേണ്ടി വന്നു.  

കോവിഡ് കെയർ സെന്ററിലെ നഴ്സായ ചിന്നാരിയും മുൻ കാമുകൻ ജി നാഗഭൂഷണവുമാണ് മരണമടഞ്ഞത്.  തിങ്കളാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് ചിന്നാരി (Chinnari) മടങ്ങവേ റോഡിൽ വച്ച് ചിന്നാരിയും നാഗഭൂഷണും കണ്ടുമുട്ടുകയും അവിടെവച്ച്  ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു.  വാക്കേറ്റം മൂത്തപ്പോഴാണ്  കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ നാഗഭൂഷൺ ചിന്നാരിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.  

Also read:  നവ്യ നിങ്ങൾ നടി മാത്രമായിരുന്നു; ഇപ്പോൾ നന്മയുള്ള മനുഷ്യസ്നേഹിയും: ഫിറോസ് കുന്നംപറമ്പിൽ  

എന്നാൽ ശരീരത്തിൽ തീ പടർന്നതോടെ യുവതി നാഗഭൂഷണിനെ തന്നോടൊപ്പം ചേർത്ത് പിടിക്കുകയായിരുന്നു.  ഇതോടെ അയാളുടെ ശരീരത്തിലും ഗുരുതരമായ പൊള്ളലേറ്റു.  ചിന്നാരി സംഭവ സ്ഥലത്തുവച്ചും നാഗഭൂഷൺ  ആശുപത്രിയിലുമാണ് മരണമടഞ്ഞത്.  പൊലീസ് നിഗമനം അനുസരിച്ച് ഇരുവരും രണ്ടു വർഷമായി പ്രണയത്തിലായിരുന്നു.  

മാതാപിതാക്കൾ നിർബന്ധിച്ച കാരണം ചിന്നാരി ബന്ധത്തിൽ നിന്നും പിൻമാറുകയായിരുന്നു.  എന്നാൽ നാഗഭൂഷൺ (Nagabhooshan) ചിന്നാരിയുടെ  പുറകെയുണ്ടായിരുന്നു.  തന്നോടൊപ്പം ഒളിച്ചോടാൻ അവളെ നിർബന്ധിക്കുകയും ചെയ്തു. ഒടുവിൽ ശല്യം സാഹിക്കവയ്യാതായപ്പോൾ ചിന്നാരി പൊലീസിൽ പരാതി നൽകുകയും പൊലീസ് നാഗഭൂഷണെ വിളിച്ച് താക്കീത് നൽകുകയും  ചെയ്തു.  ശേഷം ഇനി ശല്യം ചെയ്യില്ലെന്ന് ഉറപ്പ് നൽകുകയും അതനുസരിച്ച് യുവതി പരാതി പിൻവലിക്കുകയും ചെയ്തു.  ഇതിന്റെ പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് (Vijayawada Police) പറഞ്ഞു.    

Trending News