കാബൂൾ: താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുൻസാദ 2021 ഒക്ടോബർ 31 ഞായറാഴ്ച അഫ്ഗാനിസ്ഥാനിൽ (Afghanistan) പൊതുപരിപാടിയിൽ പങ്കെടുത്തതായി വിശദമാക്കി താലിബാൻ. മരിച്ചതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് അഖുൻസാദ പൊതുപരിപാടിയിൽ പങ്കെടുത്തതായി താലിബാൻ (Taliban) വ്യക്തമാക്കിയത്.
2016 മുതൽ താലിബാന്റെ പരമോന്നത നേതാവാണ് അഖുൻസാദ. 2016 മെയ് മുതലുള്ള താലിബാന്റെ ട്വിറ്റർ അക്കൗണ്ടിലെ ചിത്രമാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് അഖുൻസാദയുടെ ചിത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ALSO READ: China COVID Cases : ചൈനയിൽ കോവിഡ് കേസിൽ വീണ്ടും വർധനവ്, മൂന്നാമത്തെ നഗരത്തിലും Lockdown ഏർപ്പെടുത്തി
ജാമിയ ദാറുൽ ആലൂം ഹക്കിമിയ എന്ന മതപാഠശാലയിൽ താലിബാൻ തലവൻ സന്ദർശനം നടത്തിയതായി പരിപാടിയിൽ പങ്കെടുത്ത താലിബാന്റെ മുതിർന്ന നേതാവ് വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കാണ്ഡഹാറിലെ മതവിദ്യാലയത്തിൽ ഒരു പരിപാടിയിൽ അഖുൻസാദ പങ്കെടുത്തതായാണ് താലിബാൻ നേതാവ് അവകാശപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...