ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക; ഏഴിന അടിയന്തര സാധനങ്ങളാവശ്യപ്പെട്ട് പട്ടിക സമ‌ർപ്പിച്ചു

ഇന്ത്യയോട് അവശ്യ സാധനങ്ങൾ എത്തിക്കണമെന്ന് അഭ്യർത്ഥിച്ച് ശ്രീലങ്ക. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നേരിട്ടാണ് ശ്രീലങ്ക സഹായം അഭ്യർത്ഥിച്ചത്. വാണിജ്യപരമായും  സാമ്പത്തികമായും തകർന്നിരിക്കുകയാണ് ശ്രീലങ്ക 

Written by - Zee Malayalam News Desk | Last Updated : Apr 29, 2022, 12:28 PM IST
  • അവശ്യ സാധനങ്ങൾ എത്തിക്കണമെന്ന് അഭ്യർത്ഥിച്ച് ശ്രീലങ്ക
  • പ്രധാനമായും ഏഴ് സാമഗ്രികളാണ് ശ്രീലങ്ക അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുന്നത്
  • 1948 ലെ അവസ്ഥയിലേക്കാണ് ശ്രീലങ്ക കടന്നിരിക്കുന്നത്
 ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക; ഏഴിന അടിയന്തര സാധനങ്ങളാവശ്യപ്പെട്ട് പട്ടിക സമ‌ർപ്പിച്ചു

ഇന്ത്യയോട് അവശ്യ സാധനങ്ങൾ എത്തിക്കണമെന്ന് അഭ്യർത്ഥിച്ച് ശ്രീലങ്ക. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നേരിട്ടാണ് ശ്രീലങ്ക സഹായം അഭ്യർത്ഥിച്ചത്. വാണിജ്യപരമായും  സാമ്പത്തികമായും തകർന്നിരിക്കുകയാണ് ശ്രീലങ്ക 
 
പ്രധാനമായും ഏഴ് സാമഗ്രികളാണ് ശ്രീലങ്ക അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുന്നത്. മരുന്നുകൾ,ഭക്ഷ്യവസ്തുക്കൾ,നിർമ്മാണ സാമഗ്രികൾ, മൃഗങ്ങൾക്കായുള്ള ഭക്ഷ്യവസ്തുക്കൾ, വ്യവസായങ്ങൾക്കാവശ്യമുള്ള അസംസ്കൃത വസ്തുക്കൾ എന്നിവയാണ് അടിയന്തരമായി ഇന്ത്യയോട് ആവശ്യപ്പെട്ടത്.

ഇന്ത്യയിൽ നിന്നുള്ള വ്യാപാരികൾ സ്റ്റേറ്റ് ബാങ്കുമായി ശ്രീലങ്കയ്ക്ക് വ്യാപാര സംബന്ധമായ കടം നൽകുന്നതിൽ ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യൻ വ്യവസായ വകുപ്പ് മേൽനോട്ടം വഹിക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാർ അനുമതിക്കനുസരിച്ച് ഘട്ടം ഘട്ടമായി സാധനങ്ങൾ കയറ്റുമതി ചെയ്യും. 

1948 ലെ അവസ്ഥയിലേക്കാണ് ശ്രീലങ്ക കടന്നിരിക്കുന്നത്.ജനുവരി മുതൽ വൻ തോതിലുള്ള സാമ്പത്തിക സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകുന്നത്. ജനുവരിയിൽ 7 ലക്ഷം കോടി അടിയന്തരസഹായമായി നൽകി. 
‌തുടർന്ന് 3800 കോടി പെട്രോളിയം വാങ്ങാൻ മാത്രമായും നൽകിക്കഴിഞ്ഞു. ഇതിന് പുറമെയാണ് കടമായി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News