സ്പ്രിംഗ് ഫീല്‍സ്: ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സാന്‍റക്ലോസിനെയും സാത്തനെയും ഒരുമിച്ച് പ്രദര്‍ശിപ്പിക്കാനൊരുങ്ങി ഒരു നഗരം.
ഇല്ലിനോയ് സ്‌റ്റേറ്റ് ഹൗസിന് മുമ്പിലാണ് സാത്താന്‍ പ്രതിമ ഒരുങ്ങുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച നാറ്റിവിറ്റി സീനിന് സമീപമാണ് സാത്താന്‍ പ്രതിമ സ്ഥാപിക്കുന്നത്.
ചിക്കാഗൊ സാത്താനിക്ക് ടെംബിള്‍ രൂപകൽപന ചെയ്ത പ്രതിമയാണ് പ്രദര്‍ശിപ്പിക്കുക.ആപ്പിള്‍ കൈവശം വെച്ചിരിക്കുന്ന ഒരു സ്ത്രീയുടെ കൈപ്പത്തിയാണ് സാത്താനായി രൂപകല്‍പന ചെയ്തിരിക്കുന്നത്.
നമുക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് അറിവ് എന്നുള്ള അടിക്കുറിപ്പോടെയാണ് പ്രതിമ പ്രദര്‍ശിപ്പിക്കുക. മറ്റ് മതസംഘടനകള്‍ക്ക് നല്‍കിയിരിക്കുന്ന അവകാശം സാത്താനിക് ടെംബിളിനും നല്‍കി എന്നാണ് സ്റ്റേറ്റ് സെക്രട്ടി വക്താവ് ഡേവ് ഡ്രൂക്കര്‍ പറഞ്ഞത്.
കാപ്പിറ്റല്‍ റോറ്റന്‍ണ്ട എന്നത് പൊതുസ്ഥലമാണെന്നും നികുതി ദായകരുടെ പണം ഉപയോഗിക്കാതെ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലയെന്നും ഡേവ് പറയുന്നു.
ഭരണ ഘടന ഫസ്റ്റ് അമന്‍റ്മെന്‍റനുസരിച്ച് മനുഷ്യ മനസ്സില്‍ ഉണ്ടാകുന്ന വികാരമോ, ചിന്തകളോ പ്രകടിപ്പിക്കുന്നതിനുള്ള അവകാശം നിഷേധിക്കാനാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
പണ്ട് ക്രിസ്തുമസ് അവധി കാലത്ത് ഇങ്ങനെ ഒരു പ്രതിമ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.