യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണം, 7 പേർ കൊല്ലപ്പെട്ടു

റഷ്യ-യുക്രൈയിൻ യുദ്ധ സമയത്ത് റഷ്യ ചെര്‍ണിഹീവ് പിടിച്ചെടുത്തിരുന്നു. ബെലാറൂസ് അതിര്‍ത്തിയോടു ചേര്‍ന്ന നഗരമാണിത്

Written by - Zee Malayalam News Desk | Last Updated : Aug 20, 2023, 07:06 AM IST
  • റഷ്യ-യുക്രൈയിൻ യുദ്ധ സമയത്ത് റഷ്യ ചെര്‍ണിഹീവ് പിടിച്ചെടുത്തിരുന്നു
  • 2022 ഫെബ്രുവരി 24-നാണ് റഷ്യ-യുക്രൈയിൻ യുദ്ധം ആരംഭിക്കുന്നത്
  • 15000 പേരെയാണ് വിവിധ സംഭവങ്ങളിലായി കാണാതായത്
യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണം, 7 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്നിലെ ചെര്‍ണിഹീവിൽ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 117 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 12 കുട്ടികളും അടങ്ങുന്നു. വലിയ നാശ നഷ്ടം ഉണ്ടായതായാണ് വിവരം. സിനിമ തീയയേറ്റർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നഗരമധ്യത്തിലെ പ്രധാന ചത്വരം എന്നിവയും തകർന്നതായി യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി അറിയിച്ചു. എന്നാൽ തീയ്യേറ്ററിൽ ഡ്രോണ്‍ നിര്‍മാതാക്കളുടെ എക്സിബിഷൻ നടക്കുന്ന സമയത്താണ് ആക്രമണമുണ്ടായതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

റഷ്യ-യുക്രൈയിൻ യുദ്ധ സമയത്ത് റഷ്യ ചെര്‍ണിഹീവ് പിടിച്ചെടുത്തിരുന്നു. ബെലാറൂസ് അതിര്‍ത്തിയോടു ചേര്‍ന്ന നഗരമാണിത്. പിന്നീട് യുക്രെയ്ൻ തന്നെ  ചെര്‍ണിഹീവ് പിടിച്ചെടുത്തു. അതേസമയം  പടിഞ്ഞാറൻ റഷ്യയില്‍ നൊവ്‌ഗൊരോദിലെ വ്യോമതാവളത്തിന് നേര്‍ക്കും ഡ്രോണ്‍ ആക്രമണമുണ്ടായി. ഇതിന് പിന്നിലും യുക്രെയ്നാണെന്നും റഷ്യ ആരോപിച്ചു. ഡ്രോണ്‍ നശിപ്പിച്ചെങ്കിലും ഇത് തകര്‍ന്നുവീണുണ്ടായ തീപിടിത്തത്തില്‍ ഒരു വിമാനത്തിനു കേടുപാടുണ്ടായി.

2022 ഫെബ്രുവരി 24-നാണ് റഷ്യ-യുക്രൈയിൻ യുദ്ധമുണ്ടാകുന്നത്. ഏകദേശം ഒന്നര വർഷത്തോളമായി പോരാട്ടം വിവിധയിടങ്ങളിൽ തുടരുകയാണ്. ഇതുവരെ 62,295 പേരാണ് മരിച്ചതെന്ന സ്ഥിരീകരിച്ച കണക്ക്. 61,000-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 15000 പേരെയാണ് വിവിധ സംഭവങ്ങളിലായി കാണാതായത്. 1.7 കോടി ആളുകളെ മാറ്റി പാർപ്പിച്ചു. 1,40,000 കെട്ടിടങ്ങൾ തകരുകയും ഇതുവരെ 41 കോടിയെങ്കിലും നഷ്ടമുണ്ടായതായാണ് കണക്ക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News